ചെന്നൈ പീഡനം: ബാലിക പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
text_fieldsചെന്നൈ: സ്വകാര്യ അപ്പാർട്മെൻറിൽ പീഡനത്തിനിരയായ ബാലിക പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ചെൈന്ന അയനാവരത്തെ അപ്പാർട്മെൻറിൽ താമസിക്കുന്ന കേൾവിശക്തി കുറഞ്ഞ ഉത്തരേന്ത്യൻ കുടുംബത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഏഴു മാസക്കാലം കൂട്ടപീഡനത്തിന് ഇരയായത്. അറസ്റ്റ് ചെയ്ത 18 പ്രതികളെയും ചെന്നൈ വെപ്പേരി പൊലീസ് കമീഷണർ ഒാഫിസിലാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു മാസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. പ്രതികളെ ചെന്നൈ പുഴൽ ജയിലിൽ ജൂലൈ 31 വരെയാണ് റിമാൻഡ് ചെയ്തത്. അതിനിടെ, പ്രതികൾക്ക് നിയമാനുസൃതം അർഹമായ ശിക്ഷ ലഭ്യമാക്കുമെന്ന് മദ്രാസ് ൈഹകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.