അവതാരകർ നിഷ്പക്ഷരെല്ലങ്കിൽ ചാനലുകൾ നടപടിയെടുക്കണം –എൻ.ബി.ഡി.എസ്.എ
text_fieldsന്യൂഡൽഹി: ടി.വി ചാനലുകളിൽ നിഷ്പക്ഷരാകാൻ കഴിയാത്ത അവതാരകർക്കെതിരെ ബന്ധപ്പെട്ട ചാനലുകൾ നടപടിയെടുക്കണമെന്ന് നാഷനൽ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യ ഉത്തരവിട്ടു. പരിപാടി എങ്ങനെ നടത്തണമെന്ന് ചാനലുകൾ അവതാരകർക്ക് പരിശീലനം നൽകണമെന്നും എൻ.ബി.ഡി.എസ്.എ നിർദേശിച്ചു.
'മത പരിവർത്തന ജിഹാദ്' എന്ന പേരിൽ 'ന്യൂസ് നേഷൻ' നടത്തിയ വർഗീയവിദ്വേഷമുണ്ടാക്കുന്ന പരിപാടിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ''സംപ്രേഷണം ചെയ്യുന്നവർ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണം.
നിഷ്പക്ഷമാകാനോ പക്ഷപാതരഹിതനാകാനോ കഴിയാത്ത അവതാരകർക്കെതിരെ പരിഹാര നടപടി വേണം. പരിപാടി എങ്ങനെ നടത്തണമെന്ന് ചാനലുകൾ അവതാരകർക്ക് പരിശീലനം നൽകണം.'ന്യൂസ് നേഷൻ' നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ 'മത പരിവർത്തന ജിഹാദ്' പരിപാടിക്കെതിരായ പരാതി തീർപ്പാക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.