കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്ഷേത്രത്തിലേക്ക് തള്ളികയറി; കർണാടകയിൽ 50 പേർ അറസ്റ്റിൽ
text_fields
ബെംഗളൂരു: കർണാടകയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാർഷിക പൂജ നടത്തുകയായിരുന്ന ക്ഷേത്രത്തിലേക്ക് തള്ളികയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 50 പേർ അറസ്റ്റിൽ. കോപ്പൽ ജില്ലയിൽ കുസ്തിഗി താലൂക്കിലുള്ള ദോട്ടിഹാൽ ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. താഹസിൽദാറിൽ അനുമതിയേടെ വളരെ കുറച്ച് ആളുകളെ ഉൾപ്പെടുത്തി ക്ഷേത്രത്തിനകത്തുവെച്ച് നടന്ന വാർഷിക രഥപൂജക്കിടെ ഗ്രാമത്തിൽ നിന്നും സംഘടിച്ചെത്തിയവർ ഗേറ്റ് തല്ലിതുറന്ന് പ്രദക്ഷണത്തിനായി രഥം പുറത്തേക്കെടുക്കുകയായിരുന്നു.
ക്ഷേത്രത്തിനുള്ളിൽ 50ൽ താഴെ ആളുകളാണുണ്ടായിരുന്നത്. കൂടുതൽ പേർ വരാതിരിക്കാൻ ക്ഷേത്രവാതിൽ അടച്ചിട്ടിരുന്നു. എന്നാൽ പുറത്ത് തടിച്ചുകൂടിയവർ പ്രകോപിതരാവുകയും വാതിൽ പൊളിച്ച് അകത്ത് കടന്ന് രഥം പുറത്തേക്ക് വലിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് ജനങ്ങളെ പിരിച്ചുവിട്ടു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ക്ഷേത്രത്തിെൻറ വാതിലുകൾ തകർത്തതിനും അക്രമത്തിന് ആഹ്വാനം ചെയ്തതിനുമായി 50 പേർക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് സൂപ്രണ്ട് ജി.സംഗീത അറിയിച്ചു.
സംഭവത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും എസ്.പി അറിയിച്ചു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കർണാടകയിൽ മതപരമായ ചടങ്ങുകൾക്കും പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.