ഇസ്ലാമിക പണ്ഡിതൻ ഉമർ ഗൗതമിനെതിരെ രാജ്യത്തിനെതിരെ യുദ്ധം നയിച്ചെന്ന കുറ്റവും
text_fieldsഉമർ ഗൗതം
ന്യൂഡൽഹി: ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത ഇസ്ലാമിക പണ്ഡിതനും പ്രബോധകനുമായ മുഹമ്മദ് ഉമർ ഗൗതം അടക്കം 10 പേർക്കെതിരെ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റം ചുമത്തി. എ.ടി.എസിന്റെ അപേക്ഷ പ്രകാരം ലഖ്നോ കോടതിയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 121ഉം 123ഉം വകുപ്പുകൾ പ്രകാരം ഉമറിനും കൂടെ അറസ്റ്റിലായ സഹായി മുഫ്തി ഖാസി ജഹാംഗീർ ആലം ഖാസിമിക്കും എതിരെ കുറ്റം ചുമത്തിയത്.
പിന്നീട് അറസ്റ്റിലായ എട്ടുപേർക്കെതിരെയും ഇതേ കുറ്റങ്ങൾ ചുമത്താൻ കോടതി അനുമതി നൽകി. ഡൽഹി ജാമിഅ നഗറിൽ മുഹമ്മദ് ഉമർ ഗൗതമിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് ദഅ്വാ സെൻറർ ഇസ്ലാം സ്വീകരിക്കാൻ സഹായം നൽകിയെന്നാരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.