Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന കോൺഗ്രസ്​...

മുതിർന്ന കോൺഗ്രസ്​ നേതാവ്​ മോത്തിലാൽ വോറ അന്തരിച്ചു

text_fields
bookmark_border
മോത്തിലാൽ വോറ
cancel

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്​ നേതാവും മധ്യപ്രദേശ്​ മുൻമുഖ്യമന്ത്രിയുമായ മോത്തിലാൽ വോറ അന്തരിച്ചു. 93കാരനായ വോറ ഈ വർഷം ഏപ്രിൽ വരെ രാജ്യസഭ അംഗമായിരുന്നു.

തരുൺഗോഗോയിക്കും അഹ്​മദ്​ പ​േട്ടലിനും പിന്നാലെ മറ്റൊരു മുതിർന്ന നേതാവിനെക്കൂടിയാണ്​ കോൺഗ്രസിന്​ നഷ്​ടമാകുന്നത്​. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്​തനായിരുന്ന വോറ ഏറെ കാലം കോൺഗ്രസ്​ ട്രഷററായിരുന്നു.

1985ൽ മധ്യപ്രദേശ്​ മുഖ്യമന്ത്രിയായ വോറ 1988ൽ കേന്ദ്രമന്ത്രി സഭയിൽ ചേരാനായി മുഖ്യമന്ത്രി പദം രാജിവെച്ചു. വോറ യഥാർഥ കോൺഗ്രസുകാരനായിരുന്നെന്നും അദ്ദേഹത്തിന്‍റെ അഭാവം ശൂന്യത സൃഷ്​ടിക്കുമെന്നും രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിനിടെ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motilal Voracongress
News Summary - Charge Sheet Against Motilal Vora, Bhupinder Hooda In Land Allotment Case
Next Story