കുറ്റപത്രം അസാധു, റദ്ദാക്കണം -ഹാഥറസിലേക്കു പോകവെ അറസ്റ്റിലായവർ
text_fieldsമഥുര: ഉത്തർപ്രദേശിലെ ഹാഥറസിൽ കുഴപ്പങ്ങളുണ്ടാക്കാൻ എത്തിയ പോപുലർ ഫ്രണ്ടുകാർ എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തപ്പെട്ടവർ, തങ്ങൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയിൽ. യു.എ.പി.എ ചുമത്തുേമ്പാൾ സംസ്ഥാന സർക്കാറിെൻറയോ കേന്ദ്ര സർക്കാറിെൻറയോ അനുമതി വേണമെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ ആറു പേർ കോടതിയെ സമീപിച്ചത്.
ആതിഖുർഹ്മാൻ, മസൂദ് അഹ്മദ്, ആലം, റഊഫ് ശരീഫ്, ഫിറോസ് ഖാൻ, അൻഷദ് ബദറുദ്ദീൻ എന്നിവരാണ് യു.പി പൊലീസിെൻറ സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി മുമ്പാകെ റദ്ദാക്കൽ ഹരജി നൽകിയത്.
പിടിയിലായവർക്കെതിരെ യു.എ.പി.എ പ്രകാരം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.ടി.എഫ് ഏപ്രിൽ മൂന്നിന് നൽകിയ കുറ്റപത്രം കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതിയില്ലാത്തത് ആയതിനാൽ അസാധുവാണെന്ന് പ്രതിഭാഗം സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഹാഥറസിലേക്ക് പോകവെ അറസ്റ്റിലായ ഇവർക്കെതിരെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഭീകരപ്രവർത്തനത്തിന് പണം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് യു.പി പൊലീസ് ആരോപിക്കുന്നത്. ഹരജിയിൽ ഏപ്രിൽ 15ന് കോടതി വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.