ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് കുറ്റപത്രം
text_fieldsന്യൂഡൽഹി: വനിത ഗുസ്തി താരങ്ങൾക്കെതിരെ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും കേസില്‍ വിചാരണ നേരിടണമെന്നും ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസിൽ 108 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ 15 പേര്‍ പരിശീലകരാണ്. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യർഥിച്ചു. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായി കുറ്റപത്രത്തിലുണ്ട്.
ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 15നാണ് 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നിരവധി തെളിവുകള്‍ കണ്ടെത്തിയതായും ബ്രിജ് ഭൂഷൺ ജൂലൈ 18ന് നേരിട്ട് ഹാജരാകണമെന്നും ഡൽഹി റോസ് അവന്യു കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.