തബ്ലീഗ് സമ്മേളനം: 82 വിദേശപൗരൻമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsന്യൂഡൽഹി: മാർച്ചിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 82 വിദേശപൗരൻമാർക്കെതിരെ 20 കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്. വിസ നിയമങ്ങളും ഇന്ത്യൻ സർക്കാരിെൻറ കോവിഡ് പ്രതിരോധമാർഗരേഖകളും ലംഘിച്ചാണ് സമ്മേളനം നടന്നതെന്നാണ് ആരോപണം.
82 പേരുടെയും വിസ കേന്ദ്രസർക്കാർ റദ്ദാക്കിയതായും ഇവരെ കരിമ്പട്ടികയിൽ പെടുത്തിയതായും പൊലീസ് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് പിടിപെട്ടിരുന്നു. സാകേത് കോടതിയിലെ മജിസ്ട്രേറ്റിനു മുമ്പാകെ 15,499 പേജുകളടങ്ങിയ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. ജൂൺ 12ന് കോടതി കുറ്റപത്രം പരിശോധിക്കും. അതിനു ശേഷമാണ് നടപടികൾ.
ഫിജി, സൗദി, അൽജീരിയ, ബ്രസീൽ,ചൈന, സുഡാൻ, ഫിലിപ്പീൻസ്, യു.എസ്, അഫ്ഗാനിസ്താൻ, യു.കെ, ആസ്ട്രേലിയ, കസാഖിസ്ഥാൻ, മൊറോകോ, യുക്രെയ്ൻ, ഈജിപ്ത്, റഷ്യ, ജോർഡൻ, ഫ്രാൻസ്, തുനീസ്യ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ് 82 പേരും. ഇവർക്കെതിരെ വിസനിയമലംഘനം, ലോക്ഡൗൺ ലംഘനം, വൈറസ് പ്രചാരണം, ക്വാറൻറീൻ നിയമലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത 34 രാജ്യങ്ങളിൽ നിന്നുള്ള 900 തബ്ലീഗ് പ്രവർത്തകരെയും ഡൽഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.