Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എ.പി.എ ചുമത്തി...

യു.എ.പി.എ ചുമത്തി ജയിലിലടച്ചത്​ ഗർഭിണിയെ; കോവിഡ്​ കാലത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടി കേന്ദ്രം

text_fields
bookmark_border
safoor-zagar1
cancel
camera_alt???? ?????

ഡൽഹി ജാമിഅ മില്ലിയ ഇസ്​ലാമിയ യൂനിവേഴ്​സിറ്റിയിലെ റിസർച്ച്​ വിദ്യാർഥിയും 27കാരിയുമായ സഫൂറ സർഗാറി​​​​െൻറ ഇത്ത വണത്തെ റമദാൻ വ്രതം തിഹാർ ജയിലിൽ. ഏപ്രിൽ പത്തിനാണ്​ യു.എ.പി.എ നിയമപ്രകാരം ഇവരെ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത് ​. പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നാണ്​ സ​ഫൂ​റ സ​ര്‍ഗ​ാറിനെതിരെ യു.​എ.​പി.​എ ചു​മ​ത്തിയത്. അറസ്​റ ്റ്​​ ചെയ്​ത്​ ജയിലിലടക്കു​േമ്പാൾ സർഗാർ മൂന്ന്​ മാസം ഗർഭിണിയായിരുന്നു​.

ഡിസംബറിൽ പിൗരത്വ ഭേദഗതി നിയമത്ത ിനെതിരെ ജാമിഅ കോഓർഡിനേ​ഷൻ ​കമ്മിറ്റി (ജെ.സി.സി) സംഘടിപ്പിച്ച സമരത്തിൽ സഹകരിച്ചതോടെയാണ്​ ഇവർ ആഭ്യന്തര വകുപ്പ ി​​​​െൻറ കണ്ണിലെ കരടാവുന്നത്​. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തി​​​​െൻറ സൂത്രധാരരാണെന്നാണ്​​ പൊലീ സ്​ ഭാഷ്യം.

ജെ.സി.സിയിൽ സഫൂറ സർഗാറി​​​​െൻറ ശബ്​ദം ഏറെ ധീരമായിരുന്നുവെന്ന്​ സുഹൃത്തും ജാമിഅ വിദ്യാർഥിയുമാ യ കൗസർ ഖാൻ പറയുന്നു. ഏറെ ധൈര്യശാലിയും കഠിനാധ്വാനിയുമായിരുന്നു സഫൂറയെന്ന്​ അധ്യാപകരും വിവരിക്കുന്നു. അവളുടെ വ ിദ്യാഭ്യാസ നേട്ടങ്ങളും ആരോഗ്യ സ്​ഥിതിയും കോടതി കണക്കിലെടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും അവർ പറഞ്ഞു. കോവി ഡ്​ കാലത്ത്​ നടന്ന അറസ്​റ്റ്​ കൊണ്ട്​ സർക്കാർ ഉദ്ദേശിക്കുന്നത്​ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ഇല്ലാതാ ക്കണമെന്നതാണെന്ന്​ ജെ.സി.സിയിലെ മറ്റൊരു അംഗം പറയുന്നു.

ഫെബ്രുവരി 10ന്​ സർഗാറിനെ അറസ്​റ്റ്​ ചെയ്യു​േമ്പാൾ ബോധക്ഷയം സംഭവിക്കുകയും തുടർന്ന്​​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തിരുന്നു. അതിനുശേഷം അവരുടെ ആരോഗ്യ സ്​ഥിതി കണക്കിലെടുത്ത്​ ശാരീരകമായ ചലനങ്ങൾ കുറച്ചു. കൂടാതെ ലോക്​ഡൗണായതിനാൽ വീട്ടിൽനിന്ന്​ പുറത്തിറങ്ങാറില്ലായിരുന്നു. ജോലികൾ വീട്ടിൽനിന്ന്​ തന്നെ ചെയ്യുകയായിരുന്നുവെന്നും ഭർത്താവ്​ പറയുന്നു.

ഇത്തരം അവശതകളുള്ള യുവതിയെയാണ്​ ​യു.എ.പി.എ ചുമത്തി ഡൽഹിയിലെ തിങ്ങിനിറഞ്ഞ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്​. ഇവിടെ കഴിയുന്ന പലരെയും കോവിഡി​​​​െൻറ പശ്ചാലത്തലത്തിൽ വിട്ടയക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, സർഗാറിന് ഗർഭിണിയാണെന്ന​ മാനുഷിക പരിഗണ പോലും ലഭിച്ചില്ല. 18 കുറ്റകൃത്യങ്ങളാണ്​ ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്​. കലാപത്തിന്​ ആഹ്വാനം, ആയുധങ്ങൾ കൈവശംവെക്കുക, കൊലപാതക ശ്രമം, അക്രമത്തിന്​ ​പ്രേരണ നൽകുക, ഇരു മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുക തുടങ്ങിയവ ഇതിൽ ചിലതുമാത്രം​.

ജാഫറാബാദിൽ സ്​ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക്​​ നയിച്ചതിന്​ ഇവർക്കെതിരെ കേസുണ്ട്​. ഇതിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളുടെ പേരിൽ പൊലീസ്​ വീണ്ടും അറസ്​റ്റ്​ ചെയ്യുകയായിരുന്നുവെന്ന്​ ഇവരുടെ അഭിഭാഷകൻ പറയുന്നു. സർഗാറിനെതിരെ ചുമത്തിയ യഥാർഥ കേസുകളോ അറസ്​റ്റിലേക്ക്​ നയിച്ച മറ്റു കാര്യങ്ങളോടെ പുറത്തുവിടാൻ പൊലീസ് ആദ്യഘട്ടത്തിൽ​ തയാറായിരുന്നില്ല. പിന്നീട്​ കോടതി ഉത്തരവി​​​​െൻറ അടിസ്​ഥാനത്തിലാണ്​ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ്​ തയാറായതെന്നും അഭിഭാഷകൻ പറയുന്നു​.

ജയിലിലടച്ച്​ ഏറെ നാളുകൾക്ക്​ ശേഷമാണ്​ സർഗാറിന്​ വക്കീലുമായി ഫോണിൽ സംസാരിക്കാനായത്​. കോവിഡ്​ നിരീക്ഷണത്തി​​​​െൻറ പേരിൽ അവരെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്​. അവരുടെ ഭർത്താവുമായി ഫോണിൽ സംസാരിക്കാൻ അഞ്ച്​ തവണ അപേക്ഷ നൽകിയെങ്കിലും കോവിഡ്​ 19​​​​െൻറ പ്രോ​ട്ടോകാൾ പറഞ്ഞ് അനുമതി​ നിഷേധിച്ചെന്നും അഭിഭാഷകൻ പറഞ്ഞു.

രാജ്യത്ത്​ ഏറെ പ്രതിഷേധങ്ങൾ ഉയർന്ന നിയമമാണ്​ യു.എ.പി.എ. ഈ നിയമപ്രകാരം കുറ്റാരോപിതനെ ആറ്​ മാസം വരെ പൊലീസിന്​ തടങ്കലിൽ വെക്കാം. ഇത്തരമൊരും നിയമം സാധാരണക്കാരിയായ ഒരു വിദ്യാർഥിക്കെതിരെ ചുമത്തു​േമ്പാൾ ഡൽഹി പൊലീസി​​​​െൻറ നിഷ്​പക്ഷത​ ഒരിക്കൽ കൂടി ചോദ്യം ചെയ്യപ്പെടുകയാണ്​.

ലോക്​ഡൗണായതിനാൽ കോടതിയിൽനിന്ന്​ നീതി നേടിയെടുക്കാൻ പ്രയാസമാക​ുമെന്നതിനാലാണ്​ ഈ സമയം അറസ്​റ്റിന്​ തെരഞ്ഞെടുത്തതിന്​ പിന്നിലെ കാരണമെന്ന്​ സുപ്രീകോടതി അഭിഭാഷക വൃന്ദ ഗ്രോവർ പറയുന്നു. ഇത്തരം അവസ്​ഥയിലുള്ള യുവതിയെ ജയിലിലേക്ക്​ പറഞ്ഞയക്കു​േമ്പാൾ ഭാവിയിൽ അവർക്കുണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കോടതിയായിരിക്കും ഉത്തരവാദിയെന്നും ​​ഗ്രോവർ പറയുന്നു.

സർഗാറി​​​​െൻറ കുടുംബത്തി​​​​െൻറ ഒന്നാമത്തെ നോമ്പ്​ ഏറെ ദുഃഖവും ഉത്​കണ്​ഠയും നിറഞ്ഞതായിരുന്നു. ‘ഞങ്ങളുടെ ആദ്യത്തെ കൺമണിയെ പ്രതീക്ഷിച്ചിരിക്കുന്ന ഈ സമയം ഏറെ സ​ന്തോഷഭരിതമാകേണ്ടതായിരുന്നു. ഇപ്പോൾ അവളുടെ മോചനത്തിനും സുരക്ഷക്കും വേണ്ടി പ്രാർഥിക്കകുയാണ്​. ഈ അവസ്​ഥയിൽ അവൾക്ക്​ വേണ്ടത്​ ജയിലല്ല, കരുതലാണ്​’. ഭർത്താവ്​ പറയുന്നു.

കടപ്പാട്​: അൽജസീറ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia milliauapaJamia studentsCAA protestsafoor sagar
News Summary - Charged with anti-terror law, pregnant woman sent to jail
Next Story