ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശീയ താരത്തെ വിവാഹം കഴിച്ചയാൾക്കെതിരെ കേസ്
text_fieldsറാഞ്ചി: ഹിന്ദുമത വിശ്വാസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദേശീയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്തയാൾക്കെതിരെ സി.ബി. ഐ കോടതി കുറ്റം ചുമത്തി. ദേശീയ എയർ റൈഫിൾ ഷൂട്ടറായ താരാ സഹദേവിനെയാണ് റാഖിബുൾ ഹസൻ എന്നയാൾ രഞ്ജിത് കോഹ് ലി എന്ന പേര ിൽ ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്തത്.
ഭർത്താവ് ഹിന്ദു അല്ലെന്ന് തിരിച്ചറിഞ്ഞതോടെ താര സഹദേവ് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പാണ് ഇയാൾക്കെതിരെ കോടതി ചുമത്തിയത്. ഇവരുടെ വിവാഹമോചനവും കോടതി അനുവദിച്ചു.
റാഖിബുൾ ഹസനെ സഹായിച്ച മറ്റ് നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. റാഖിബുൾ ഹസന്‍റെ മാതാവ് കൗശൽ റാണി, മുൻ ജഡ്ജി പങ്കജ് ശ്രീവാസ്തവ്, ജുഡീഷ്യൽ മജിസ്ട്രേറ്റ് ഗയ രാജേഷ് പ്രസാദ് എന്നിവർക്കെതിരേ ആൾമാറാട്ടത്തിന് സഹായിച്ചതിനാണ് കേസെടുത്തത്.
2014ലാണ് റാഖിബുൾ ഹസനെതിരെ താര സഹദേവ് റാഞ്ചിയിലെ ഹിന്ദ്പിരി പൊലീസിൽ പരാതി നൽകുന്നത്. പിന്നീട് കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുന്നുവെന്നും തന്നെ മതം മാറാൻ റാഖിബുൾ ഹസൻ നിരന്തരം നിർബന്ധിക്കുന്നുവെന്നും താര സഹദേവ് പരാതിയിൽ പറഞ്ഞിരുന്നു. ലവ് ജിഹാദ് എന്ന പേരിൽ അഞ്ച് വർഷം മുമ്പ് ദേശീയ ശ്രദ്ധ നേടിയിരുന്നു ഈ കേസ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.