അഭിപ്രായപ്രകടനം സർക്കാറിന് അവമതിപ്പുണ്ടാക്കി; കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: കശ്മീരിലെ മൗലികാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച മലയാളി ഐ.എ.എസ് ഉദ ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കുറ്റപത്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കുറ്റപത്രം നൽകിയത്. കുറ്റപത്രത് തിൻെറ പകർപ്പ് ഇ-മെയിൽ വഴി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. സർക്കാറിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കുറ്റപത്രം നൽകിയത്. കശ്മീർ വിഷയത്തിൽ ഉൾപ്പടെ കണ്ണൻ ഗോപിനാഥൻ മാധ്യമങ്ങളിലൂടെ നടത്തിയ പ്രതിക രണങ്ങൾ സർക്കാറിനെ അപകീർത്തിപ്പെടുത്തിയതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.
കേരളത്തിൽ പ്രവർത്തിച്ചതിൻെറ റിപ്പോർട്ട് സമർപ്പിച്ചില്ല, പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ല, രാജി വെച്ച ശേഷം മാധ്യമങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ സർക്കാറിൻെറ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്നിവയൊക്കെയാണ് തനിക്കെതിരെ ഉന്നയിക്കുന്ന കുറ്റങ്ങളെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ലെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥന് കുറ്റപത്രം നൽകുന്നത് ചരിത്രത്തിൽ ആദ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
90 ദിവസത്തിലേറെയായി കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിതികളേയും മുൻ മുഖ്യമന്ത്രിമാരേയും എം.പിമാരേയും ആയിരക്കണക്കിന് യുവാക്കളേയും ഒരു കാര്യവുമില്ലാതെ തടങ്കലിലാക്കി വച്ചിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങളൊന്നും പൂർണ തോതിൽ നടപ്പിലാക്കിയിട്ടില്ല. 70 ദിവസത്തിന് ശേഷം മാത്രമാണ് മൊബൈൽ സേവനം നടപ്പിലാക്കിയത്. 254 ഹേബിയസ് കോർപ്പസ് പരാതികളാണ് ജമ്മുകശ്മീർ ഹൈകോടതിയിൽ ലിസ്റ്റ് ചെയ്യാതെ കിടക്കുന്നത്. ഇൗ പ്രവർത്തികളാണ് സർക്കാറിൻെറ പ്രതിച്ഛായക്ക് കോട്ടമേൽപ്പിച്ചതെന്നും അല്ലാതെ തൻെറ പ്രതികരണമെല്ലന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ആരും തങ്ങൾക്കെതിരെ ശബ്ദമുയർത്തില്ലെന്നും എന്തും ചെയ്യാമെന്നുമുള്ള ധാരണയായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. രാജി കത്ത് നൽകിയ ശേഷമാണ് താൻ സർക്കാറിെനതിരെ പ്രതികരിച്ചത്. തൻെറ രാജി അംഗീകരിക്കുകയായിരുന്നെങ്കിൽ ഒരു പൗരൻ എന്ന നിലയിൽ പ്രതികരിക്കുവാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകുമായിരുന്നു. അതിനു പകരം ഇത്തരത്തിലുള്ള നടപടികളാണ് സർക്കാറിന് താത്പര്യമെങ്കിൽ അങ്ങനെ ആവട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.