ജെ.എൻ.യു രാജ്യദ്രോഹ കേസ്; അനുമതിയില്ലാതെ സമർപ്പിച്ച കുറ്റപത്രം തള്ളി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാറും മുൻ വിദ്യാർഥി ഉമ ർ ഖാലിദും അടക്കമുള്ളവർക്കെതിരായ ഡൽഹി പൊലീസിെൻറ കുറ്റപത്രം മതിയായ അനുമതി വാ ങ്ങാതെയാണ് സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി. ഫെബ്രുവരി ആറിനുള്ളിൽ മത ിയായ അനുമതി വാങ്ങി വീണ്ടും സമർപ്പിക്കാൻ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നിർദേശിച്ചു. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സമർപ്പിച്ച കുറ്റപത്രമാണ്, ‘ഡൽഹി പൊലീസിൽ നിയമ വകുപ്പ് ഇല്ലേ’ എന്ന വിമർശനത്തോടെ തള്ളിയത്. 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാമെന്ന് പൊലീസ് ഇതിനു മറുപടി നൽകി.
2016 ഫെബ്രുവരിയിൽ ജെ.എൻ.യുവിൽ നടന്ന പരിപാടിക്കിടെ കനയ്യയും മറ്റുള്ളവരും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാരോപിച്ചാണ് കേസെടുത്തിരുന്നത്. പ്രകടനം നയിച്ച കനയ്യ കാമ്പസിൽ മുഴങ്ങിയ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, അശുതോഷ് തുടങ്ങിയവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പാർലമെൻറ് ആക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കാമ്പസിൽ നടന്ന പ്രകടനത്തിലാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറയുന്നു. അഭിഭാഷകൻ മഹിയേഷ് ഗിരി, എ.ബി.വി.പി എന്നിവരാണ് പരാതി നൽകിയത്.
ജെ.എൻ.യു ഉന്നതതല സമിതിയുടെ അന്വേഷണ റിപ്പോർട്ട്, വാഴ്സിറ്റി രജിസ്ട്രാറുടെ മൊഴി, പരിപാടി റദ്ദാക്കിയതിനെതിരെ കനയ്യ രജിസ്ട്രാറുമായി തർക്കിക്കുന്നതിെൻറ ഫോൺ റെക്കോഡ് തുടങ്ങിയവയാണ് തെളിവുകളായി കോടതിയിൽ ഹാജരാക്കിയത്. ഒരു ടി.വി ചാനൽ പുറത്തു വിട്ട ദൃശ്യങ്ങളിലും ചില വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങളിലും ഉമർ ഖാലിദും ഭട്ടാചാര്യയും അശുതോഷും മുദ്രാവാക്യം വിളിക്കുന്നത് കാണുന്നുവെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.