പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന പെഹ്ലു ഖാനെതിരെ കുറ്റപത്രം
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ അൽവാറിൽ ഗോരക്ഷക ഗുണ്ടകൾ അടിച്ചുകൊന്ന ക്ഷീര കർഷകൻ പെഹ് ലുഖാനെതിരെ പശുക്കടത്ത് ആരോപിച്ച് രണ്ടു വർഷത്തിനുശേഷം പൊലീസ് കുറ്റപത്രം. പെഹ ്ലുഖാനു പുറമെ മക്കളായ ഇർഷാദ്, ആരിഫ്, പശുക്കളെ കൊണ്ടുപോയ വാഹനത്തിെൻറ ഉടമ മുഹമ ്മദ് എന്നിവരും പ്രതികളാണ്. ഗോരക്ഷക ഗുണ്ടകളെ ക്ലീൻ ചിറ്റ് നൽകി വെറുതെവിട്ട പൊലീ സാണ് മർദനമേറ്റു മരിച്ച പെഹ്ലുഖാനെയും മക്കളെയും കന്നുകാലി കടത്തു തടയൽ നിയമപ്രകാരം കേസിൽ പ്രതിചേർത്തത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത്, ഇരകൾ പ്രതികളായ സംഭവം വിവാദമായതോടെ പെഹ്ലുഖാനെതിരെ കേസില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം, 2018 ഡിസംബർ 30നാണ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. കശാപ്പിനായി പെഹ്ലുഖാനും മക്കളായ ഇര്ഷാദ്, ആരിഫ് എന്നിവരും മുഹമ്മദിനൊപ്പം പശുക്കളെ കടത്തിക്കൊണ്ടുപോയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പെഹ്ലുഖാൻ മരണപ്പെട്ടതുകൊണ്ട് കുറ്റം ചുമത്തിയിട്ടില്ലെന്നും മറ്റു മൂന്നു പേർക്കെതിരായ കുറ്റപത്രം മേയ് 24ന് കോടതി സ്വീകരിച്ചിട്ടുണ്ടെന്നും അൽവാർ പൊലീസ് പറഞ്ഞു. ഇവരുടെ കൂടെയുണ്ടായിരുന്ന അസ്മത്ത്, റഫീഖ് എന്നിവർക്കെതിരെ കഴിഞ്ഞ ബി.ജെ.പി സർക്കാറിെൻറ കാലത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അക്രമത്തിന് നേതൃത്വം നൽകിയ ഒാം യാദവ്, ഹുകും ചന്ദ് യാദവ്, സുധീർ യാദവ്, ജഗ്മൽ യാദവ്, നവീൻ ശർമ, രാഹുൽ സെയ്നി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മാസങ്ങൾക്കകം, 2017 സെപ്റ്റംബറിൽ പൊലീസ് ക്ലീൻ ചിറ്റ് നൽകി വെറുതെ വിട്ടു.
2017 ഏപ്രിൽ ഒന്നിനാണ് ഗോരക്ഷക ഗുണ്ടകളുടെ അക്രമത്തിൽ 55കാരനായ പെഹ്ലുഖാൻ കൊല്ലപ്പെടുകയും മക്കൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തത്. ക്ഷീരോൽപാദനത്തിനായി രാജസ്ഥാനിൽനിന്ന് പശുക്കളെ വാങ്ങി സ്വദേശമായ ഹരിയാനയിലെ നൂഹിലേക്ക് മടങ്ങുേമ്പാഴായിരുന്നു അക്രമം. നിയമപരമായി പശുക്കളെ വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകൾ പെഹ്ലുഖാെൻറ കുടുംബം കോടതിയിൽ സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.