ചാറ്റ്ജി.പി.ടി സി.ഇ.ഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെത്തിയ ചാറ്റ്ജി.പി.ടി സി.ഇ.ഒ സാം ആൾട്ട്മാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ മുന്നിലുള്ള അവസരങ്ങളെക്കുറിച്ചും എ.ഐയിൽ രാജ്യം എന്തുചെയ്യണമെന്നതിനെക്കുറിച്ചും പ്രധാമന്ത്രിയുമായി ചർച്ച ചെയ്തെന്ന ആൾട്ട്മാൻ ഐ.ഐ.ടി ഡൽഹിയിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.
ഇന്ത്യയിൽ താൻ ആദ്യം ചെയ്യുന്നത് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുകയാണെന്ന് ആൾട്ട്മാൻ പറഞ്ഞു. ചാറ്റ് ജി.പി.ടി പുറത്തിറക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഏകദേശം എട്ടു മാസമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, ഇസ്രായേൽ, ജോർദാൻ, ഖത്തർ, യു.എ.ഇ, ദക്ഷിണ കൊറിയ എന്നീ ആറ് രാഷ്ട്ര പര്യടനത്തിലാണ് സാം ആൾട്ട്മാൻ. നേരത്തെ സാം നിതി ആയോഗ് മുൻ സി.ഇ.ഒ അമിതാബ് കാന്ദുമായി ചർച്ച നടത്തിയിരുന്നു.
എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ചാറ്റ്‌ജി.പി.ടിയുടെ സ്രഷ്ടാക്കളായ ഓപൺഎ.ഐയുടെ വെബ്സൈറ്റ് പ്രതിമാസം 100 കോടി സന്ദർശകർ എന്ന റെക്കോഡിലേക്ക് അടുക്കുകയാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വെബ്‌സൈറ്റായും അത് മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.