മോദിയുടെ കോപ്ടർ പരിശോധിച്ച െഎ.എ.എസ് ഉദ്യോഗസ്ഥെൻറ സസ്പെൻഷന് സ്റ്റേ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട കോപ്ടർ പരിശോധിച്ച െഎ.എ.എസ ് ഉദ്യോഗസ്ഥനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സസ്പെൻറ് ചെയ്ത നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈ ബ്യൂണൽ തടഞ്ഞു. ഒഡിഷയിൽ സമ്പൽപൂരിൽ മോദിയുടെ കോപ്ടർ പരിശോധിച്ച കർണാടക കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മ ദ് മുഹ്സിനെ സസ്പെൻറ് ചെയ്ത നടപടിക്കാണ് സ്റ്റേ. എസ്.പി.ജി സുരക്ഷ ലഭിക്കുന്നവർ എന്തിനും ഏതിനും യോഗ്യരാണെന്ന് പറയാനാവില്ലെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ഒഡിഷ മുഖ്യമന്ത്രിയുടെയും വാഹനം തെരെഞ്ഞടുപ്പ് പ്രചാരണവേളയിൽ ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും സ്റ്റേ ഉത്തരവിൽ ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറിൽനിന്ന് കറുത്ത പെട്ടി സ്വകാര്യവാഹനത്തിൽ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും പ്രത്യക്ഷത്തിൽ നടപടിയൊന്നുമുണ്ടായില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചു.
സസ്പെൻഷനിലായ മുഹമ്മദ് മുഹ്സിൻ ബംഗളൂരുവിലെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിനെ സമീപിക്കുകയായിരുന്നു. മോദിയുടെ കോപ്ടർ പരിശോധിക്കാൻ എസ്.പി.ജി ഉദ്യോഗസ്ഥനിൽനിന്ന് അനുമതി വാങ്ങിയിരുന്നുെവന്നും മോദിയുടെ കോപ്ടറിെൻറ ദൃശ്യങ്ങൾ അൽപമകലെനിന്ന് വിഡിയോയിൽ പകർത്താൻ അദ്ദേഹം അനുമതി നൽകിയിരുന്നുവെന്നും മുഹമ്മദ് മുഹ്സിൻ ഹരജിയിൽ ബോധിപ്പിച്ചു. എന്നാൽ, എസ്.പി.ജി തന്നെ മുഹ്സിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിനൽകുകയായിരുന്നു. കർണാടക പിന്നാക്ക ക്ഷേമവകുപ്പിൽ ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെ തൽസ്ഥാനത്ത് താമസംവിനാ നിയോഗിക്കണമെന്ന് ഉത്തരവിട്ട ട്രൈബ്യുണൽ ഇതുസംബന്ധിച്ച് നാലാഴ്ചക്കകം വിശദമായ മറുപടി സമർപ്പിക്കാൻ ഇരുകക്ഷികളോടും നിർദേശിച്ചു. ജൂൺ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഒഡിഷയിൽ ചുമതലവഹിക്കുകയായിരുന്ന മുഹമ്മദ് മുഹ്സിൻ ഏപ്രിൽ 16ന് മോദിയുടെ കോപ്ടർ പരിശോധിച്ചത്, എസ്.പി.ജി സുരക്ഷയുള്ള നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കരുതെന്ന കമീഷെൻറ നിർദേശത്തിെൻറ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ നടപടി. തുടർന്ന് ഇദ്ദേഹത്തെ ഒഡിഷയിൽനിന്ന് കർണാടകയിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാൽ, കമീഷെൻറ പരിശോധനയിൽനിന്ന് ആരും മുക്തരല്ലെന്നും അത്തരമൊരു നിർദേശം കമീഷൻ പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.