Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘തട്ടിക്കൂട്ടിയ...

‘തട്ടിക്കൂട്ടിയ സ്​റ്റുഡിയോയിൽ’ കെമിസ്​ട്രി ടീച്ചറുടെ ഓൺ​ൈലൻ ക്ലാസ്​; അഭിനന്ദന പ്രവാഹം

text_fields
bookmark_border
pune-teacher-viral-online-class
cancel

പുണെ: കോവിഡ്​ പടർന്നുപിടിച്ച സാഹചര്യത്തിൽ രാജ്യമെങ്ങും ഓൺലൈൻ ക്ലാസുകൾ സജീവമാണ്​. എന്നാൽ കുട്ടികളിൽ ചിലരെപോലെ തന്നെ അധ്യാപകരിലും പലർക്കും ഓൺലൈൻ​ ക്ലാസുകൾക്കാവശ്യമായ സൗകര്യങ്ങളില്ല. എന്നാൽ ത​​െൻറ വിദ്യാർഥികൾക്ക്​ മികച്ച ക്ലാസ് അനുഭവം​ ലഭിക്കാൻ സൗകര്യമില്ലായ്​മയെ പഴിച്ചിരിക്കാൻ പുണെയിലെ അധ്യാപിക മൗമിത ബി തയാറല്ല. 

ഫോൺ വെക്കാൻ ട്രൈപോഡ്​ (ക്യാമറ സ്​റ്റാൻറ്​) ഇല്ലാത്ത പ്രശ്​നം മൗമിത അതിവിദഗ്​ധമായി മറികടന്നു. ലഭ്യമായ സാധന സാമഗ്രികൾവെച്ച്​ മൗമിത ‘തട്ടിക്കൂട്ടിയ’ സ്​റ്റുഡിയോക്ക്​ ട്വിറ്ററിൽ വലിയ കൈയടിയാണ്​ ലഭിക്കുന്നത്​.

ഷർട്ട്​ തൂക്കിയിടാനുപയോഗിക്കുന്ന ഹാംഗറി​​െൻറ മുകൾ ഭാഗം മേൽക്കൂരയില​ും താഴേ ഭാഗം പ്ലാസ്​റ്റിക്​ കസേരയിലും തുണി ഉപയോഗിച്ച്​ കെട്ടിയാണ്​ താൽക്കാലിക ട്രൈപോഡ്​ ഒരുക്കിയത്​. ഈ ഹാംഗറിൽ ഫോൺ കെട്ടിവെച്ചാണ് ​ക്ലാസി​​െൻറ ചിത്രീകരണം. വീട്ടിൽ ഒരുക്കിയ പച്ച നിറത്തിലുള്ള ബോർഡിലെഴുതുന്നത്​ കുട്ടികൾക്ക്​ വ്യക്തമായി കാണാനാണ്​ മൗമിത ടീച്ചറുടെ ഈ പരിശ്രമം.

വീട്ടിൽ താൻ ഒരുക്കിയ താൽക്കാലിക സ്​റ്റുഡിയോ കാണിച്ചുകൊണ്ട്​ ഒരാഴ്​ച മുമ്പ്​ മൗമിത ലിങ്ക്​ഡിനിൽ പങ്കുവെച്ച വിഡിയോക്ക്​ വലിയ സ്വീകാര്യതയാണ്​ ലഭിച്ചത്​. രണ്ട്​ ലക്ഷത്തിലധികം ആളുകൾ ഈ വിഡിയോ കാണുകയും 600ൽപരം ആളുകൾ കമൻറ്​ രേഖപ്പെടുത്തുകയും ചെയ്​തു. ഈ വിഡിയോയുടെ സ്​ക്രീൻഷോട്ടുകൾ കഴിഞ്ഞ ദിവസം ട്വിറ്ററിലും വൈറലായി. ടീച്ചറുടെ അർപണ മനോഭാവത്തെ അഭിനന്ദിച്ചുകൊണ്ട്​ നിരവധി പേരാണ്​ രംഗത്തെത്തിയത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsonline classChemistry Teacher
News Summary - A Chemistry Teacher's "Jugaad" To Teach Online Classes Wins Praise -india news
Next Story