ചെന്നൈ എയർ ഷോ; എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നതായി എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചിൽ ഇന്ത്യൻ എയർഫോഴ്‌സ് എയർ ഷോ നടത്താൻ സംസ്ഥാന സർക്കാർ എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
ചെന്നൈ മറീനയിൽ ഐ.എ.എഫ് എയർ ഷോ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി. വ്യോമസേനയുടെ ആവശ്യം അനുസരിച്ചുള്ള സൗകര്യങ്ങളും സഹായവും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
മറീന ബീച്ചിൽ 92-ാമത് ഐ.എ.എഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന എയർ ഷോയിൽ അഞ്ച് പേർ മരിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ ആക്രമണങ്ങൾക്ക് മറുപടിയായാണ് സ്റ്റാലിൻ്റെ പരാമർശം.
അപ്രതീക്ഷിതമായ തിരക്ക് കാരണം, പരിപാടിക്ക് ശേഷം പൊതുജനങ്ങൾ മടങ്ങിപോകുന്നതിൽ ബുദ്ധിമുട്ടുണ്ടായി. അടുത്ത തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വലിയ പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.
അതേസമയം സർക്കാരിൻറെ കെടുകാര്യസ്ഥതയാണ് എയർ ഷോയിലെ മരണത്തിന് കാരണമെന്ന് എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.