വെള്ളമിറങ്ങി; ചെന്നൈ വിമാനത്താവള പ്രവർത്തനം സാധാരണനിലയിൽ
text_fieldsചെന്നൈ: കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ പ്രവർത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെയോടെ സാധാരണനിലയിൽ പ്രവർത്തിച്ചുതുടങ്ങി. ഇന്ന് രാവിലെയോടെ വിമാനസർവിസുകൾ പുനരാരംഭിച്ചെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിൽ റൺവേയിൽ നിന്ന് ഉൾപ്പെടെ വെള്ളമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റൺവേ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരുന്നു. 70ഓളം വിമാനങ്ങളാണ് ഇവിടെ റദ്ദാക്കിയത്.
അതേസമയം, മിഗ്ജോം ചുഴലിക്കാറ്റിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരം കടുത്ത ദുരിതത്തിലാണ്. താഴ്ന്ന പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകൾക്ക് ഇന്ന് പൊതു അവധി നൽകിയിട്ടുണ്ട്. കനത്ത മഴക്ക് ശമനമുണ്ടായത് ആശ്വാസം നൽകുന്നുണ്ട്.
മിഗ്ജോം ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ബാപട്ലയിലാണ് കാറ്റ് തീരത്തേക്ക് പ്രവേശിക്കുക. ആന്ധ്രയിലും പുതുച്ചേരിയിലും വടക്കൻ തമിഴ്നാട്ടിലും കനത്ത ജാഗ്രതയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.