നിവർ ചുഴലിക്കാറ്റ്: ചെന്നൈ വിമാനത്താവളം അടക്കും
text_fieldsചെന്നൈ: നിവർ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടക്കുന്നു. ബുധനാഴ്ച രാത്രി 7 മണിക്ക് വിമാനത്താവളം അടക്കുമെന്ന് അധികൃതർ അറിയിച്ചു . വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കായിരിക്കും വിമാനത്താവളം വീണ്ടും തുറക്കുക. യാത്രക്കാരുടെ സുരക്ഷയും ചുഴലിക്കാറ്റിെൻറ തീവ്രതയും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ചെെന്നെ വിമാനത്താവളത്തിൽ നിന്നുള്ള 24ഓളം വിമാനങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.
രാത്രികാലത്ത് മെട്രോയും ചെന്നൈയിൽ സർവിസ് നടത്തില്ല. ബുധനാഴ്ച രാത്രി ഏഴ് മണിക്ക് നിർത്തുന്ന മെട്രോ വ്യാഴാഴ്ച രാവിലെയായിരിക്കും പുനഃരാരംഭിക്കുക. 'നിവർ' ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾക്കും കൃഷികൾക്കും ചുഴലിക്കാറ്റ് നാശം വിതക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
പുതുച്ചേരിയിലും കാരയ്ക്കലിലുമാകും ഏറ്റവും തീവ്രമായി കാറ്റ് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. ഇന്ന് അർധരാത്രിയോടെയാകും കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായി കാറ്റ് തീരം തൊടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.