ചെന്നൈയിലെ പൗരത്വ സംരക്ഷണ സമ്മേളനം; സി.പി.എമ്മും എസ്.ഡി.പി.െഎയും വേദി പങ്കിട്ടു
text_fieldsചെന്നൈ: തമിഴ്നാട് പീപ്ൾസ് സോളിഡാരിറ്റി ഫോറം ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കുടിയുരിമൈ പാതുകാപ്പ് മാനാടി’ൽ (പൗരത്വ സംരക്ഷണ സമ്മേളനം) ആയിരങ്ങൾ പെങ്കടുത്തു. ബുധനാഴ്ച രാത്രി നഗരത്തിലെ റോയപേട്ട വൈ.എം.സി.എ മൈതാനത്ത് നടന്ന സമ്മേളനത്തിൽ ഫോറം കൺവീനർ പ്രഫ. അരുണൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. റാം ഉൾപ്പെടെ വിവിധ രാഷ്ട്രീയ നിരീക്ഷകരും മതനേതാക്കളും രാഷ്ട്രീയ ഇസ്ലാമിക സാമൂഹിക സംഘടന പ്രതിനിധികളും സന്നിഹിതരായിരുന്നു. കേരളത്തിൽ എസ്.ഡി.പി.െഎയുമായി അകലംപാലിക്കുന്ന സി.പി.എം ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മയിൽ വേദി പങ്കിട്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണനും എസ്.ഡി.പി.െഎ തമിഴ്നാട് പ്രസിഡൻറ് മുഹമ്മദ് മുബാറക്കുമാണ് പെങ്കടുത്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം പ്രസിഡൻറ് പ്രഫ. എം.എച്ച്. ജവഹറുല്ല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.