മാരൻ കുടുംബ തട്ടകത്തിൽ പോര് രൂക്ഷം
text_fieldsചെന്നൈ: നഗരത്തിന്റെ ഹൃദയമാണ് മധ്യ ചെന്നൈ മണ്ഡലം. തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഡി.എം.കെയുടെ ഉരുക്കുകോട്ടയാണ് മധ്യ ചെന്നൈ മണ്ഡലം.
1977 മുതൽ നടന്ന 12 തെരഞ്ഞെടുപ്പുകളിൽ എട്ടുതവണയും ഡി.എം.കെയുടെ വെന്നിക്കൊടിയാണ് പാറിയത്. 2014ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് മണ്ഡലം അണ്ണാ ഡി.എം.കെയുടെ അക്കൗണ്ടിലായത്. മാരൻ കുടുംബത്തിന്റെ തട്ടകമാണിത്.
1996, ’98, 99 തെരഞ്ഞെടുപ്പുകളിൽ മുരശൊലിമാരനും 2004, ’09 വർഷങ്ങളിൽ മുരശൊലിയുടെ മകൻ ദയാനിധിമാരനും വിജയിച്ചു. ഹാട്രിക് തേടിയിറങ്ങിയ ദയാനിധിക്ക് 2014ലെ ജയലളിത തരംഗത്തിൽ അടിതെറ്റി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിൽപരം വോട്ടുകളുടെ വ്യത്യാസത്തിൽ പാട്ടാളി മക്കൾ കക്ഷിയുടെ സാംപോളിനെ പരാജയപ്പെടുത്തി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ആറ് നിയമസഭ സീറ്റുകളും ഡി.എം.കെ തൂത്തുവാരുകയായിരുന്നു. നിലവിൽ അഞ്ചാം തവണയാണ് ദയാനിധി മാരൻ തുടർച്ചയായി ഈ മണ്ഡലത്തിൽ ജനവിധി തേടുന്നത്.
തമിഴ്നാട് യുവമോർച്ചയുടെ പ്രസിഡന്റും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ വിനോജ് പി.ശെൽവമാണ് ദയാനിധി മാരന്റെ മുഖ്യ എതിരാളി. ഡി.എം.ഡി.കെയുടെ പാർഥസാരഥി, നാം തമിഴർ കക്ഷിയുടെ ഡോ.ആർ. കാർത്തികേയൻ എന്നിവരാണ് കളത്തിലുള്ള മറ്റു പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.