ഒരു അക്ഷരത്തിെൻറ കുറവ്; ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് അന്താരാഷ്ട്ര ബഹുമതി നഷ്ടമായി
text_fieldsചെന്നൈ: ലോകത്തെ ഏറ്റവും നീളംകൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ ഏതാണ്? ഈ ചോദ്യത്തിനുത്തരം സതേൺ റെയിൽവേയുടെ ആസ്ഥാനം എന്നാകുമായിരുന്നു, പേരിൽ ഒരക്ഷരംകൂടി കൂടുതൽ ഉണ്ടായിരുന്നെങ്കിൽ. കഴിഞ്ഞ ദിവസം ചെെന്നെ സെൻട്രൽ സ്റ് റേഷെൻറ പേര് മാറ്റി ‘പുരട്ച്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ’ എന്ന് നാമകരണം ചെയ്തതോടെയാണ് നീളംകൂടിയ റെയിൽവേ സ്റ്റേഷനുകളുടെ കൂട്ടത്തിൽ എം.ജി.ആറിെൻറ പേരിലുള്ള ഈ സ്റ്റേഷനും സ്ഥാനംപിടിച്ചത്.
ഇംഗ്ലീഷിൽ എഴുതുേമ്പാൾ നിലവിൽ 57 അക്ഷരങ്ങളുള്ള ഈ സ്റ്റേഷന് ഒറ്റ അക്ഷരത്തിെൻറ കുറവുമൂലമാണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനം നഷ്ടമായത്. ലണ്ടനിലെ വെയ്ൽസിലുള്ള 58 അക്ഷരങ്ങളുള്ള ഒരു സ്റ്റേഷനാണ് ഇപ്പോൾ ലോക റെക്കോഡ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പേരുള്ള റെയിൽവേ സ്റ്റേഷൻ ‘പുരട്ച്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ’ തന്നെയാണ്.
നേരേത്ത കർണാടകയിലെ ‘ക്രാന്തിവീര സങ്കോള്ളി രായണ്ണ ബംഗളൂരു സിറ്റി സ്റ്റേഷൻ’ ആയിരുന്നു ഇന്ത്യയിലെ നീളംകൂടിയ പേരിനുടമ. ആന്ധ്രയിലെ ‘വെങ്കിട്ടരാമസിംഹരാജുവരിപ്പേട്ട’, മുംബൈയിലെ ‘ചത്രപതി ശിവജി മഹാരാജ് ടെർമിനസ്’ എന്നിവയും നീളംകൂടിയവതന്നെ. അതേസമയം, എം.ജി.ആറിെൻറ പേരിലെ ഡോ. എന്നത് ഡോക്ടർ എന്നാക്കി ലോക റെക്കോഡ് ഇടണമെന്ന് സമൂഹമാധ്യമങ്ങളിൽ മുറവിളി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.