58.5 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ
text_fieldsചെന്നൈ: 994 എക്സ്റ്റസി ഗുളികകൾ, 249 എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് എന്നിവ അടങ്ങിയ വൻ മയക്കുമരുന്ന് ശേഖരം ചെന്നൈയിലെ വിദേശ തപാൽ ഓഫീസിൽ നിന്നും പിടികൂടി. 58.5 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
സ്‌പെയിനിൽ നിന്ന് ചെന്നൈയിലെ വിദേശ തപാൽ ഒഫീസിലെത്തിയ പാർസലിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പുതുച്ചേരിയിലെ ഓറോവില്ലിനടുത്തുള്ള അയൽപ്രദേശമായ ജെഎംജെ മദർലാൻഡിലെ താമസക്കാർക്കായാണ് പാർസലെത്തിയത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് അധികൃതർ ഒരു ഗ്രീറ്റിംഗ് കാർഡും രണ്ട് സിൽവർ പ്ലാസ്റ്റിക് സഞ്ചികളും അടങ്ങിയ പാർസൽ ബോക്സ് തുറന്നു. തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. 50 ലക്ഷം രൂപയുടെ എക്സ്റ്റസി ഗുളികകൾ കണ്ടെടുത്തു. ചെന്നൈ എയർ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.