Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്;​ േഡാക്​ടറുടെ...

കോവിഡ്;​ േഡാക്​ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന്​ നേരെ കല്ലേറ്

text_fields
bookmark_border
കോവിഡ്;​ േഡാക്​ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന്​ നേരെ കല്ലേറ്
cancel

ചെന്നൈ: കോവിഡ്​ ബാധിച്ച്​ മരിച്ച ഡോക്​ടറുടെ മൃത​ദേഹം കൊണ്ടുവന്ന ആംബുലൻസിന്​ നേരെ പ്രദേശവാസികൾ കല്ലെറിഞ് ഞു​. ഡോക്​ടറും പ്രദേശത്തെ ഒരു ആശുപത്രി ചെയർമാനുമായിരുന്ന 55 കാരൻ​ കഴിഞ്ഞ 15 ദിവസമായി ​െചന്നൈ ​അപ്പോളോ ആശുപത്ര ിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ​്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

ഇദ്ദേഹത്തി​​െൻറ മൃതദേഹം സംസ്​കരിക്കാനാനായ ി ആദ്യം കീഴ്​പ്പാക്കത്തെ ശ്​മശാനത്തിലെത്തിച്ചെങ്കിലും ആളുകളുടെ പ്രതിഷേധത്തെ തുടർന്ന്​ അണ്ണാനഗറിലെ ശ്​മശാനത്തിലെത്തിക്കുകയായിരുന്നു. എന്നാൽ അണ്ണാനഗറിൽ സംഘം ​േചർന്ന്​ ഒരുകൂട്ടം ആളുകൾ ആംബുലൻസിന്​ നേ​െര കല്ലെറിയുകയായിരുന്നു. സംഭവത്തിൽ 20ഒാളം പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

ചെന്നൈ കോർപറേഷൻ അധികൃതരാണ്​ ഡോക്​ടറുടെ മൃതദേഹം സംസ്​കരിക്കാനാവശ്യമായ നടപടി ക്രമങ്ങളെല്ലാം കീഴ്​പ്പാക്കത്ത്​ പൂർത്തികരിച്ചിരുന്നത്​. എന്നാൽ മൃതദേഹവുമായി അവിടത്തെ ശ്​മശാനത്തിലെത്തിയ​േപ്പാൾ 200 ഒാളം പേർ ​ചേർന്ന്​ പ്രതിഷേധിച്ചു. സ്​ഥലത്ത്​ ​െപാലീസും എത്തിയിരുന്നു. തുടർന്ന്​ കോർപറേഷൻ അധികൃതരുടെ നിർദേശപ്രകാരം മൃതദേഹം സംസ്​കരിക്കാനായി അണ്ണാനഗറിൽ എത്തിച്ചു.

അവിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്​ കുഴിയെടുക്കുന്നതിനിടെ 60 ഒാളം പേർ ചേർന്ന്​ ആംബുലൻസിന്​ നേരെ ക​ല്ലെറിയുകയായിരുന്നുവെന്ന്​ ​മറ്റൊരു ഡോക്​ടറായ പ്രദീപ്​ കുമാർ പറഞ്ഞു. കുടുംബാംഗങ്ങളും ചില ഡോക്​ടർമാരും മാത്രമാണ്​ സംസ്​കാര ചടങ്ങിനെത്തിയിരുന്നത്​. കല്ലേറിൽ ആംബുലൻസ് ​ഡ്രൈവർക്കും സഹായിക്കും​ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduchennaimalayalam newsindia newscovid 19
News Summary - In Chennai doctor’s burial marred by protests attacks -India news
Next Story