തമിഴ്നാട്ടിൽ 16 കോടിയുടെ രക്ത ചന്ദനം പിടിച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 40 മെട്രിക്ക് ടൺ രക്ത ചന്ദനം റവന്യൂ ഇന്‍റലിജൻസ് വിഭാഗം പിടിച്ചെടുത്തു. 16 കോടി വില മതിക്കുന്ന ചന്ദനതടികൾ രഹസ‍്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈയിൽ അറസ്റ്റു ചെയ്തു.
ഒാർഗടാം ഭാഗത്തെ ഒഴിഞ്ഞ ഗോഡൗണിൽ നിന്നാണ് ചന്ദന തടികളടങ്ങിയ ട്രക്ക് റവന്യൂ ഇന്‍റലിജൻസ് കസറ്റഡിയിലെടുത്തത്.
ശനിയാഴ്ച പാൻരുതി ഭാഗത്ത് ലോഡുമായി പോകുകയായിരുന്ന ട്രക്കിൽ തുണിയിൽ പൊതിഞ്ഞ് നിലയിലായിരുന്നു ചന്ദന തടികൾ സൂക്ഷിച്ചിരുന്നത്. ഉദ്യേഗസ്ഥർ ട്രക്കിനെ പിൻ തുടർന്നാണ് ഗോഡൗണിൽ നിന്ന് ട്രക്ക് കസ്റ്റഡിയിൽ എടുത്തത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കടക്കം അനധികൃതമായി ചന്ദനം കയറ്റി അയക്കുന്നത് വ്യാപകമായതിനെ തുടർന്ന് കർശനമായ പരിശോധനയാണ് റവന്യൂ ഇന്‍റലിജൻസ് വിഭാഗം നടത്തി വരുന്നത്. വിദേശ മാർക്കറ്റിൽ രക്ത ചന്ദനത്തിന് വൻ ഡിമാന്‍റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.