അഞ്ച് വൃക്കകളുമായി അയാൾ ജീവിതത്തിലേക്ക് നടന്നുകയറി; ഇത് വൈദ്യശാസ്ത്രത്തിെൻറ ഉജ്വല വിജയം
text_fieldsചെന്നൈ: അഞ്ച് വൃക്കകളുമായി ജീവിതത്തിലേക്ക് നടന്നുകയറിയ അപൂർവ്വ മനുഷ്യെൻറ വിജയഗാഥ സമൂഹമാധ്യമങ്ങളിൽ വൈറലായി. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നുള്ള യുവാവാണ് വൈദ്യശാസ്ത്രത്തിെൻറ കരുത്തിൽ ജീവിതം തിരികെപ്പിടിച്ചത്. മൂന്ന് തവണ വൃക്ക മാറ്റിവയ്ക്കലിന് വിധേയമായ 41 കാരൻ തികച്ചും ആരോഗ്യവാനാണെന്ന് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രി അധികൃതർ പറഞ്ഞു.
1994ൽ 14 വയസുള്ളപ്പോഴാണ് ഇയാൾക്ക് ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഒമ്പത് വർഷത്തോളം പുതിയ കിഡ്നിയുമായി ജീവിച്ചു. പിന്നീട് വീണ്ടും ആശുപത്രി വാസവും ചികിത്സകളും തുടർന്ന്. 2005ൽ മറ്റൊരു വൃക്ക മാറ്റിവയ്ക്കൽകൂടി നടത്തി. ഇൗ കിഡ്നി 12 വർഷത്തോളം കുഴപ്പങ്ങളില്ലാതെ പ്രവർത്തിച്ചു. 2017ൽ വീണ്ടും കിഡ്നി പ്രശ്നങ്ങൾ യുവാവിനെ അലട്ടാനാരംഭിച്ചു. നാല് വർഷത്തോളം ഡയാലിസിസും മറ്റ് ചികിത്സകളും തുടർന്നു. ഇതിനിടയിലാണ് വീണ്ടും ഡോണറെ ലഭിക്കുന്നത്. എന്നാൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ച ഡോക്ടർമാരെ അലട്ടിയത് പുതുതായി വൃക്ക പിടിപ്പിക്കാൻ വേണ്ട സ്ഥലം രോഗിയുടെ ശീരത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്.
സ്വന്തം വൃക്കകളും രണ്ട് പ്രാവശ്യമായി ലഭിച്ച അധിക വൃക്കളുമാക്കെയായി ഇദ്ദേഹത്തിെൻറ റെട്രോപെരിറ്റോണിയയിൽ സ്ഥലപരിമിതിയുണ്ടായിരുന്നു. ഇതോടൊപ്പം ഉണ്ടായ കടുത്ത രക്തസ്രാവവും ശസ്ത്രക്രിയ ബുദ്ധിമുട്ടിലാക്കി. ഇതിനുമുമ്പ് രോഗിക്ക് നടത്തിയ ബൈപ്പാസ് സർജറിയും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരുന്നു. എങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാൻ ട്രാൻസ്പ്ലാേൻറഷൻ അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കി ശസ്ത്രക്രിയ നിശ്ചയിക്കുകയായിരുന്നു ഡോക്ടർമാർ. ജൂലൈ 10ന് നടന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
'ശസ്ത്രക്രിയ നടത്തുന്നതിൽ നാല് വെല്ലുവിളികളുണ്ടായിരുന്നു. ഒന്ന്, റെട്രോപെരിറ്റോണിയത്തിൽ പുതിയ വൃക്കയ്ക്കുള്ള സ്ഥലത്തിെൻറ അഭാവം, രണ്ടാമത്തേത് വൃക്കസംബന്ധമായ ധമനികളെയും സിരകളെയും ബന്ധിപ്പിക്കുന്നതിനുള്ള രക്തക്കുഴലുകളുടെ വീതിയില്ലായ്മ, മൂന്നാമത് നേരത്തെയുള്ള ശസ്ത്രക്രിയകളിലൂടെ മൂത്രസഞ്ചിയിൽ ഉണ്ടായ മുറിവുകൾ, അവസാനത്തേത്, മുമ്പത്തെ ശസ്ത്രക്രിയകൾ കാരണം രോഗിയുടെ ശരീരത്തിൽ ധാരാളം ആൻറിബോഡികൾ ഉത്പ്പാദിപ്പിക്കുക. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ ആയതാണ് ശസ്ക്രിയ വിജയിക്കാൻ കാരണം -ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ശരവണൻ പറഞ്ഞു.
പഴയ വൃക്കകൾ നീക്കം ചെയ്യാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാനും ഡോക്ടർമാക്കായി. നിലവിൽ രോഗിയുടെ ശരീരത്തിൽ അഞ്ച് വൃക്കകളാണുള്ളത്. സ്വന്തമായി ഉണ്ടായിരുന്ന രണ്ടെണ്ണവും ശസ്ത്രക്രിയയിലൂശട ലഭിച്ച മൂന്നെണ്ണവുമാണിത്. രോഗി അപകടനില തരണംചെയ്തതായും സുഖംപ്രാപിക്കുകയാണെന്നും ഡോക്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.