ചെന്നൈ മെേട്രാ: ആദ്യ ഭൂഗർഭപാത തുറന്നു
text_fieldsചെന്നൈ: മെട്രോറെയിൽ പദ്ധതിയിലെ ആദ്യ ഭൂഗർഭപാത കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി എന്നിവർ ചേർന്ന് തുറന്നുകൊടുത്തു. നെഹ്റു പാർക്ക് മുതൽ തിരുമംഗലം വരെ 7.4 കിലോമീറ്റർ തുരങ്കപാതയിലെ ആദ്യ സർവിസ് തിരുമംഗലം മെട്രോ റെയിൽ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാർ, നിയമസഭാംഗങ്ങള്‍, എം.പിമാർ, ചെന്നൈ മെട്രോറെയിൽ മാനേജിങ് ഡയറക്ടർ പങ്കജ്കുമാർ ബൻസാൽ, തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
നെഹ്റു പാർക്ക്, അണ്ണാനഗർ ടവർ, അണ്ണാനഗർ ഇൗസ്റ്റ്, ഷെണോയ് നഗർ, പച്ചൈയപ്പാസ് കോളജ്, കിൽേപാക്ക് മെഡിക്കൽ കോളജ്, തിരുമംഗലം എന്നിങ്ങനെ ഏഴ് ഭൂഗർഭസ്റ്റേഷനുകളാണുള്ളത്. ഭൂഗർഭപാത പൂർണമായും പ്രവർത്തനക്ഷമമാണെന്നും സെന്‍ട്രൽ സ്റ്റേഷെൻറ നിർമാണം ഈവർഷം അവസാനത്തോടെ പൂർത്തിയാകുമെന്നും അടുത്തവർഷത്തോടെ ചെന്നൈ മെട്രോ മുഴുവനായും പ്രവർത്തിച്ചുതുടങ്ങുമെന്നും മെട്രോറെയിൽ പ്രോജക്ട് ഡയറക്ടർ രാജീവ് നാരായണൻ ദ്വിവേദി പറഞ്ഞു.
ഭൂഗർഭപാത പ്രവർത്തനക്ഷമമാകുന്നതോടെ യാത്രക്കാർക്ക് നെഹ്റുപാർക്കിൽ നിന്ന് ചെന്നൈ വിമാനത്താവളം വരെ യാത്ര ചെയ്യാം. ആലന്തൂർ ക്രോസ്ഓവറിൽ ഇറങ്ങി ക്കയറണമെന്നു മാത്രം.
നിലവിൽ കോയമ്പേടു മുതൽ ചെന്നൈ എയർപോർട്ട് വരെയാണ് സർവിസ് നടന്നിരുന്നത്. ആലന്തൂർ-കോയമ്പേടുപാത 2015 ജൂണിലും ചെന്നൈ എയർപോർട്ട്-ലിറ്റിൽ മൗണ്ട് പാത കഴിഞ്ഞവർഷം സെപ്റ്റംബറിലും പ്രവർത്തനം ആരംഭിച്ചിരുന്നു.
നിർമാണം ആരംഭിച്ചശേഷം തുറക്കുന്ന മൂന്നാമത്തെ പാതയാണിത്. ചെന്നൈ മെട്രോയുടെ മൂന്നാംഘട്ടത്തിന് അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
14,600 കോടിയാണ് കേന്ദ്രം അനുവദിച്ചത്. എല്ലാ ഭൂഗർഭ സ്റ്റേഷനുകളിലും അകത്തേക്കും പുറത്തേക്കുമായി നാലുകവാടങ്ങളുണ്ട്. യാത്ര സുഗമമാക്കാൻ സ്റ്റേഷനുകൾ നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകൾക്ക് സമീപമാണ് നിർമിച്ചത്.
ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയും കൂടിയ നിരക്ക് 70 രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.