സവർണർ അനുമതി നിഷേധിച്ച ദലിത് വനിത പഞ്ചായത്ത് പ്രസിഡൻറ് അഞ്ച് ദിവസങ്ങൾക്ക് ശേഷം പതാക ഉയർത്തി
text_fieldsചെന്നൈ: സ്വാതന്ത്ര്യദിനത്തിൽ ഗ്രാമത്തിലെ സവർണ മുഖ്യരുടെ ഇടപെടലിനെ തുടർന്ന് ദേശീയ പതാക ഉയർത്താൻ അനുമതി നിഷേധിക്കപ്പെട്ട ദലിത് വനിത പഞ്ചായത്ത് പ്രസിഡൻറ് അഞ്ചു ദിവസത്തിനുശേഷം പതാക ഉയർത്തി. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടി ആത്തുപ്പാക്കം ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒാഫിസ് അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പ്രസിഡൻറ് അമൃതത്തിന് വിലക്കേർപ്പെടുത്തിയത്.
സവർണ വിഭാഗത്തിലെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിെൻറ ഭർത്താവ് വിജയകുമാർ, പഞ്ചായത്ത് സെക്രട്ടറി ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അമൃതത്തെ തടഞ്ഞത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. വിവാദമായതോടെ വിജയകുമാർ, ശശികുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശശികുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രശ്നത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ടു. തുടർന്ന് കലക്ടറുടെ ഉത്തരവു പ്രകാരം വ്യാഴാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിൽ നടന്ന ചടങ്ങിൽ അമൃതം ദേശീയ പതാക ഉയർത്തി. ജില്ല കലക്ടർ മഹേശ്വരി, ജില്ല പൊലീസ് സൂപ്രണ്ട് അരവിന്ദൻ തുടങ്ങിയവർ സന്നിഹിതരായി. റിപ്പബ്ലിക് ദിനത്തിലും ഇവരെ കൊടിയേറ്റാൻ അനുവദിക്കാതിരുന്നത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.