10 മിനിറ്റിൽ ഭക്ഷണ വിതരണം; സൊമാറ്റോയോട് വിശദീകരണം തേടുമെന്ന് പൊലീസ്
text_fieldsചെന്നൈ: 10 മിനിറ്റിനകം ഭക്ഷണം വിതരണം ചെയ്യുന്ന പുതിയ സേവനത്തെക്കുറിച്ച് വിശദീകരണം തേടാൻ പ്രാദേശിക സൊമാറ്റോ പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. ചെന്നൈ പൊലീസ് കമ്മീഷണറുടെ പ്രതിദിന യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.
ഡെലിവറി ഏജന്റുമാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന് സൊമാറ്റോയോട് വിശദീകരണം തേടാനാണ് തീരുമാനം. ഇത് ചർച്ച ചെയ്യാൻ സൊമാറ്റോ പ്രതിനിധികളുമായി യോഗം ചേരുമെന്നും പൊലീസ് പറഞ്ഞു.
ചെന്നൈ ട്രാഫിക് അഡീഷണൽ കമ്മീഷണർ സൊമാറ്റോയുമായുള്ള കൂടിക്കാഴ്ചക്ക് നേതൃത്വം നൽകും. ഡെലിവറി ചെയ്യുന്നവർക്കുള്ള സമ്മർദങ്ങൾ കാരണം ഫുഡ് ഡെലിവറി ഏജന്റുമാർ കാരണം ഏറെ ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
10 മിനിറ്റ് ഡെലിവറികൾ ഉടൻ ലഭ്യമാകുമെന്ന സൊമാറ്റോയുടെ സമീപകാല പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ഡെലിവറി എക്‌സിക്യൂട്ടീവുകളിൽ എങ്ങനെ സമ്മർദ്ദം ചെലുത്തും എന്ന വിഷയത്തിലടക്കം അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.