പണമൊഴുക്ക്: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മാറ്റി
text_fieldsചെന്നൈ: ആർ.കെ നഗറിൽ 12ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തെര.കമീഷൻ മാറ്റി. ഭരണ-പ്രതിപക്ഷ കക്ഷികൾ വോട്ടർമാർക്ക് സൗജന്യങ്ങളും പണവും നൽകുന്നതായി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകിയിതിനെ തുടർന്നാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷൻ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിെൻറ റിപ്പോർട്ടും കമീഷന് നൽകിയിരുന്നു. വ്യാപക പണമൊഴുക്ക് പുറത്തായതോടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ഡോ. രാജേഷ് ലഖാ നി, ചെലവ് നിരീക്ഷിക്കാൻ നിയോഗിച്ച വിക്രം ബത്ര എന്നിവരുമായാണ് കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഡോ. നസീം സേഥി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞദിവസം ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കറിെൻറയും ബന്ധുക്കളുടെയും വീടുകളിലും എം.എൽ.എ ഹോസ്റ്റലിലും നടത്തിയ ആദായനികുതി പരിശോധനകളിൽ ശശികല വിഭാഗം സ്ഥാനാർഥി ദിനകരെൻറ വിജയത്തിന് 89 കോടിരൂപ വിതരണം ചെയ്ത രേഖ ലഭിച്ചിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉൾപ്പെടെ അഞ്ച് മന്ത്രി മാരുടെ പേരുകളിൽ ലക്ഷങ്ങൾ നൽകിയതിെൻറ രേഖകളാണ് പരിശോധനയിൽ കണ്ടെത്തിയത്. മന്ത്രിമാരായ കെ.എ. സെേങ്കാട്ടയ്യൻ, ദിണ്ഡിഗൽ സി. ശ്രീനിവാസൻ, പി. ത ങ്കമണി, എസ്.പി. വേലുമണി, ഡി. ജയകുമാർ, രാജ്യസഭ എം.പി ആർ. വൈത്യലിംഗം എന്നിവരുടെ പേരുകളിലാണ് പണം വകയിരുത്തിയിരിക്കുന്നത്. മണ്ഡലത്തിലെ 85 ശ തമാനം പേർക്കും നാലായിരം രൂപ വീതം വിതരണം ചെയ്തതായാണ് വ്യക്തമാകുന്നതെന്ന് മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മന്ത്രിയുടെ അടുപ്പക്കാരിൽ നിന്ന് അഞ്ചര കോടി രൂപയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തിരുന്നു. 26 ലക്ഷം രൂപ വീതം കവറുകളിലാക്കി സൂക്ഷിച്ചിരുന്നത് വോട്ടർമാർക്ക് നൽകാനാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പണവിതരണത്തിൽ അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും ഡി.എം.കെയുമാണ് മത്സരിക്കുന്നത്. ഇതിൽ ശശികല വിഭാഗം ഭരണത്തിെൻറ പിൻബലത്തിൽ 89 കോടി രൂപ വിതരണം ചെയ്തതായാണ് ആക്ഷേപം. ഒ.പി.എസ് വിഭാഗവും ഡി.എം.കെയും ആയിരം രൂപാ വീതമാണ് നൽകുന്നതത്രെ. പ്രചാരണം തുടങ്ങിയശേഷം ആർ.കെ നഗറിലെ കടകളിൽ ലക്ഷങ്ങളുടെ വ്യാപാരമാണ് നടക്കുന്നത്. പണത്തിന് പകരം നിേത്യാപയോഗ സാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകാറുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസത്തെ ആദായ നികുതി വകുപ്പിെൻറ പരിശോധനയിൽ പിടിച്ചെടുത്ത അനധികൃത സമ്പാദ്യം സംബന്ധിച്ച് വിശദീകരണം േതടി മന്ത്രി വിജയഭാസ് കർ, നടൻ ശരത് കുമാർ, എം.ജി.ആർ ആരോഗ്യ സർവകലാശാല വി.സി ഡോ.എസ്. ഗീതാലക്ഷ്മി എന്നിവർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. വകുപ്പിെൻറ ചെന്നൈയിലെ ആസ്ഥാനത്ത് ഇന്ന് ഹാജരാകാനാണ് ആവശ്യം.
കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപക പണവിതരണത്തെ തുടർന്ന് അരവാക്കുറിച്ചി, തഞ്ചാവൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അന്ന് ഒാരോ മണ്ഡലങ്ങളിൽനിന്നും അനധികൃതമായി ഏഴു കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.