തെരുവുനായെ അടിച്ചുകൊല്ലുന്ന വിഡിയോ വൈറലായി; രണ്ടുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: തെരുവുനായെ അടിച്ചുകൊല്ലുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മധുര സ്വദേശികളായ പാചകവാതക സിലിണ്ടർ വിതരണ യൂനിറ്റ് മാനേജർ കെ. മധു ശരവണൻ (45), കോർപറേഷൻ തൂപ്പ് തൊഴിലാളി വിമൽരാജ് (40) എന്നിവരാണ് പ്രതികൾ.
സെല്ലൂർ ശിവകാമി റോഡിലൂടെ മധു പോകുന്നതിനിടെ രണ്ടു തവണ നായ് കുരച്ച് കടിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ കുപിതനായ മധു, നായെ കൊല്ലാൻ പണം നൽകി വിമൽരാജിനെ ചുമതലപ്പെടുത്തി. വിറകുകൊള്ളിയെടുത്ത് നായെ അടിച്ചുകൊന്ന വിമൽരാജ്, ശവം പ്ലാസ്റ്റിക് ചാക്കിലാക്കി കൊണ്ടുപോയി.
ഇൗ ദൃശ്യം സമീപവാസികളിലൊരാൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. സംഭവം വിവാദമാവുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ മുത്തുമാരി സെല്ലൂർ പൊലീസിൽ പരാതി നൽകി. പ്രതികൾക്കെതിരെ മൃഗപീഡന നിരോധന നിയമവും െഎ.പി.സി 429 പ്രകാരവുമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.