മകെൻറ മൃതദേഹവുമായി മലേഷ്യയിൽ കുടുങ്ങിയ മാതാവിന് സഹായവുമായി സുഷമ
text_fieldsന്യൂഡൽഹി: മകെൻറ മൃതദേഹവുമായി മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങിയ ചെന്നെ സ്വദേശിനിക്ക് സഹായവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയിൽ നിന്നും ആസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മകൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ അവെര സഹായിക്കണമെന്ന് സുഹൃത്തായ രമേശ് കുമാർ സുഷമയോട് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു.
മകെൻറ മരണം തളർത്തിയ മാതാവിന് സഹായവുമായി മലേഷ്യയിലെ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയെന്ന് സുഷമ റീട്വീറ്റ് ചെയ്തു.
മൃതദേഹം നാട്ടിലെത്തിക്കാൻ 30,000 റിങ്കിറ്റ് ആവശ്യപ്പെട്ടുവെന്നും രമേശ് കുമാർ ട്വിറ്ററിലൂെട അറിയിച്ചിരുന്നു. സർക്കാർ മൃതദേഹം നാട്ടിലെത്തിക്കുമെന്നും മാതാവിന് തുണയായി ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥർ ഒപ്പമുണ്ടെന്നും സുഷമ അറിയിച്ചു. കുടുംബത്തിന് ദുഃഖത്തിൽ പങ്കുചേരുന്നതായും സുഷമസ്വരാജ് ട്വീറ്റ് ചെയ്തു.She should not worry. Indian High Commission officials are reaching the Kuala Lumpur airport. The body will be flown to India at our expense. An official of the Indian High Commission will escort the grieving mother to India. https://t.co/8Yjvqx2gNd
— Sushma Swaraj (@SushmaSwaraj) January 11, 2018
മണിക്കൂറുകൾക്കകം വിദേശകാര്യമന്ത്രാലയത്തിെൻറയും മലേഷ്യൻ ഹൈകമീഷെൻറയും സഹായമെത്തിയതിൽ നിരവധി പേർ ട്വിറ്ററിലൂടെ സുഷമ സ്വരാജിന് അഭിനന്ദമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.