140 വർഷത്തിനിടയിലെ വലിയ വരൾച്ച: ചെന്നൈയിൽ വെള്ളത്തിെൻറ വിതരണം പ്രതിസന്ധിയിൽ
text_fieldsചെന്നൈ: 140 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയെ അഭിമുഖീകരിക്കുന്ന ചെന്നൈയിൽ വെള്ളത്തിെൻറ വിതരണം പകുതിയാക്കി. 830 മില്യൺ ലിറ്റർ വെള്ളമാണ് നഗരത്തിന് ഒരു ദിവസം ആവശ്യം ഇതിൽ പകുതി മാത്രമേ ഇപ്പോൾ വിതരണം ചെയ്യുന്നുള്ളു. പല പ്രദേശങ്ങളിലും മൂന്ന് ദിവസത്തിനൊരിക്കലാണ് വെള്ളം പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നത്.
പോണ്ടി, റെഡ് ഹിൽസ്, ചോളാവരം, ചെമ്പരംപാക്കം എന്നീ ജലസംഭരണികളിൽ നിന്നാണ് നഗരത്തിലേക്കുള്ള വെള്ളത്തിെൻറ വിതരണം നടത്തുന്നത്. ഇൗ ജലസംഭരണികളെല്ലാം തന്നെ വറ്റിയ നിലയിലാണ്. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. തിരുവള്ളൂർ, കാഞ്ചീപുരം എന്നിവിടങ്ങളിലെ കരിങ്കൽ ക്വാറികളിൽ നിന്നാണ് നഗരത്തിലേക്ക് ഇപ്പോൾ വെള്ളമെത്തിക്കുന്നനത്. ചെന്നൈയിൽ നിന്ന് 200 കിലോ മീറ്റർ അകലെയുള്ള നെയ്വേലിയിൽ നിന്ന് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2015ൽ അമിതമായ മഴമൂലം നഗരത്തിലെ ജലസംഭരണികളെല്ലാം നിറഞ്ഞ് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. എന്നാൽ ജലസംഭരണികൾ കൃത്യമായി പരിപാലിക്കാത്തതാണ് നിലവിലെ വരൾച്ചക്ക് കാരണമെന്നാണ് പരിസ്ഥിതി സംരക്ഷകരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.