പാരിതോഷികമായി യോഗി നൽകിയത് വണ്ടിച്ചെക്ക്; വെട്ടിലായത് വിദ്യാർഥി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബോർഡ് പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിച്ച ഒരു ലക്ഷത്തിെൻറ ചെക്ക് മടങ്ങി. അക്കൗണ്ടിൽ കാശെത്തുന്നത് കാത്തിരുന്ന വിദ്യാർഥിക്ക് വണ്ടിച്ചെക്ക് നൽകിയതിന് പിഴയടക്കാൻ ബാങ്കിെൻറ ഉത്തരവുമെത്തി.
93.5 ശതമാനം മാർക്കോടെ സംസ്ഥാനത്ത് ഏഴാംറാങ്കിന് അർഹനായ അലോക് മിശ്രക്കാണ് ഇൗ ഗതികേടുണ്ടായത്. േമയ് 29ന് ലഖ്നോവിൽ നടന്ന പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ചെക്ക് കൈമാറിയത്. കഠിനാധ്വാനത്തിനും നേട്ടത്തിനുമുള്ള സമ്മാനമായാണ് തുകയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മികച്ച വിജയത്തിന് ആദരിച്ചതിനൊപ്പം ഒരു ലക്ഷം രൂപ കൂടി കിട്ടിയത് ഏറെ ആഹ്ലാദകരമായി എന്നായിരുന്നു അലോകിെൻറ പ്രതികരണം. എന്നാൽ, ചെക്ക് മടങ്ങിയത് നിരാശപ്പെടുത്തിയതായി അലോക് പറഞ്ഞു. മികച്ച വിജയം നേടിയ 10 േപരെയാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇൻസ്പെക്ടർ ഒാഫ് സ്കൂൾസിെൻറ ജില്ല മേധാവി രാജ്കുമാർ യാദവാണ് ചെക്കിൽ ഒപ്പിട്ടത്.
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ചെക്ക് ഒരാഴ്ചക്ക് ശേഷമാണ് ബാങ്കിൽ നൽകിയത്. ഒപ്പിലെ പൊരുത്തക്കേടാണ് ചെക്ക് മടങ്ങാൻ കാരണമെന്നാണ് ബാങ്കിെൻറ വിശദീകരണം. ഒപ്പം ചെക്ക് നൽകിയ മറ്റാരും സമാന പരാതി നൽകിയിട്ടില്ല. അലോകിന് പുതിയ ചെക്ക് നൽകിയതായും ഇൗ വീഴ്ച ഗുരുതര പിഴവായാണ് മുഖ്യമന്ത്രി കണക്കാക്കിയതെന്നും ജില്ല മജിസ്േട്രറ്റ് ഉദയ് ഭാനു ത്രിപാഠി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.