ബസ്തർ കോൺഗ്രസിനെ കൈവിട്ടു
text_fieldsന്യൂഡൽഹി: ഛത്തിസ്ഗഢിൽ കോൺഗ്രസ് പലതവണ ഇടറിവീണപ്പോഴും കൈപിടിച്ചിരുന്ന ആദിവാസി-മാവോവാദി സ്വാധീന മേഖലകൾ ഇക്കുറി സഹായത്തിന് എത്തിയില്ല. 12 സീറ്റുള്ള ബസ്തർ മേഖലയും 14 സീറ്റുള്ള സർഗുജ മേഖലയും തൂത്തുവാരിയാണ് 2018ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.
എന്നാൽ, ഇക്കുറി കോണ്ഡ, ബസ്തർ, ബിജാപുർ എന്നീ ബസ്തർ മേഖലകളിലെ മൂന്ന് സീറ്റുകളും സർഗുജ മേഖലയിലെ നാല് സീറ്റുകളുമാണ് കോൺഗ്രസിന് ലഭിച്ചത്.
ആദിവാസികൾ വനത്തിൽനിന്ന് ശേഖരിക്കുന്ന ബീഡിയിലക്ക് ഉയർന്ന താങ്ങുവില നൽകിയും നിരവധി ക്ഷേമ പദ്ധതികൾ കൊണ്ടുവന്നും ഭൂപേഷ് ബാഘേൽ സർക്കാർ ആദിവാസികളെ ചേർത്തുപിടിച്ചിരുന്നു. എന്നാൽ, ആദിവാസി മേഖലകളിലെ ക്രൈസ്തവ മതപരിവർത്തനത്തിൽ ബി.ജെ.പി പിടിച്ചുകയറിയതോടെ കോൺഗ്രസിന്റെ സ്വാധീനം ചോർന്നുപോയെന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ബസ്തറിലെ നാരായൺപുർ കേന്ദ്രീകരിച്ചായിരുന്നു മതപരിവർത്തനം ബി.ജെ.പി ആളിക്കത്തിച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ് ആദിവാസികളും മതപരിവർത്തിതരും തമ്മിൽ ഇവിടെ കലാപങ്ങളുണ്ടായിരുന്നു. ആദിവാസികൾക്കുപിന്നിൽ ബി.ജെ.പി പ്രവർത്തകരും അണിനിരന്നു. ഇത് മറ്റുമണ്ഡലങ്ങളിലേക്കുകൂടി ചലനമുണ്ടാക്കാൻ ബി.ജെ.പിക്കായി.
ഛത്തിസ്ഗഢ് സർവ ആദിവാസി സമാജത്തിന്റെ കീഴിൽ ഹമർരാജ് പാർട്ടി രൂപവത്കരിച്ചത്പരമ്പരാഗതമായി കോൺഗ്രസിന് ലഭിച്ച വോട്ടുകൾ ചിതറാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.