പൊതുപരിപാടിക്കിടെ നൃത്തം ചെയ്യുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി; വൈറലായി വിഡിയോ
text_fieldsറായ്പുർ: പൊതുപരിപാടിക്കിടെ ഡാൻസ് ചെയ്യുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തലസ്ഥാനമായ റായ്പൂരിൽ ഗോവിന്ദ പൂജ ആർടിസ്റ്റുകളോടൊപ്പമാണ് മുഖ്യമന്ത്രി നൃത്തം ചെയ്തത്.
പരമ്പരാഗത വേഷമണിഞ്ഞ് വാദ്യോപകരണങ്ങൾ വായിക്കുന്ന ആർട്ടിസ്റ്റുകൾക്കൊപ്പം കണ്ടുനിന്നവരെ അമ്പരിപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി ഭൂപേഷ് ഭാഗലും ചുവടുകൾ വെക്കുകയായിരുന്നു. ഇപ്പോൾ 63 വയസ്സുണ്ട് മുഖ്യമന്ത്രിക്ക്. കണ്ടുനിൽക്കുന്നവർ കൈയടിച്ചും താളമിട്ടും മുഖ്യമന്ത്രിയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ദീപാവലിയുടെ പിറ്റേന്ന് ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവമാണ് ഗോവിന്ദപൂജ.
#WATCH | Chhattisgarh CM Bhupesh Baghel was seen playing a musical instrument with artists at a 'Govardhan Puja' event in Raipur on November 5 pic.twitter.com/ij24dzQMj7
— ANI (@ANI) November 5, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.