Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ ഫയൽസിന്‍റെ...

കശ്മീർ ഫയൽസിന്‍റെ രാഷ്ട്രീയം ചോദ്യം ചെയ്ത്​ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി

text_fields
bookmark_border
കശ്മീർ ഫയൽസിന്‍റെ രാഷ്ട്രീയം ചോദ്യം ചെയ്ത്​ ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി
cancel

ന്യൂഡൽഹി: നിയമസഭയിലെ മുഴുവൻ സാമാജികർക്കും 'കശ്മീർ ഫയൽസ്​' കാണാൻ സൗജന്യപ്രദർശനം ഒരുക്കിയ ഛത്തീസ്​ഗഢിലെ കോൺഗ്രസ്​ മുഖ്യമന്ത്രി ഭൂപേഷ്​ ഭാ​േഗൽ പ്രദർശനത്തിന്​ ശേഷം സിനിമയെ ബി.ജെ.പി രാഷ്​​ട്രീയ ആയുധമാക്കുകയാണെന്ന് വിമർശനവുമായി രംഗത്തുവന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച്​ സിനിമ നൽകുന്ന രാഷ്​​ട്രീയ സന്ദേശം ഭാഗേൽചോദ്യം ചെയ്തു.

1990ൽ അദ്വാനിയും വാജ്​പേയിയും അടക്കമുള്ള നേതാക്കളുടെ പിന്തുണയിൽ വി.പി സിങ്ങ്​ പ്രധാനമന്ത്രിയും ജഗ്​മോഹൻ ഗവർണറുമായ സമയത്താണ്​ ഈ പലായനം സംഭവിച്ചതെന്ന്​ ഭാഗേൽ ചൂണ്ടിക്കാട്ടി. അവർ കശ്മീരി പണ്ഡിറ്റുകളുടെ പലായനം തടഞ്ഞ്​ അവിടെ നിർത്തുന്നതിന്​ പകരം പോകാൻ പറയുകയായിരുന്നുവെന്ന്​ ഭാഗേൽ കുറ്റപ്പെടുത്തി. അവിടെ രാഷ്​​ട്രപതി ഭരണത്തിലായിരുന്നിട്ടും സൈന്യത്തെ അയച്ചില്ല.

രാജീവ്​ ഗാന്ധി ലോക്സഭയിൽ ഘരാവോ ചെയ്തപ്പോഴാണ്​ സൈന്യത്തെ അയച്ചത്​. 370ാം വകുപ്പ്​ റദ്ദാക്കിയിട്ടും ഇന്നും കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ അതേ നിലയിലാണ്​. ആറ്​ വർഷം വാജ്​പേയിയും എട്ടു വർഷം മോദിയും ഒന്നും ചെയ്തില്ല. 370ാം വകുപ്പ്​ റദ്ദാക്കിയിട്ട്​ ഇത്ര നാളായിട്ടും ഒന്നും ചെയ്തില്ലെന്നും അതേ കുറിച്ചൊന്നും സിനിമയിൽഒന്നും പറയുന്നില്ലെന്നും ഭാഗേൽ വിമർശിച്ചു. സംവിധായകൻ പ്രശ്ന ​പരിഹാരവും മുന്നോട്ടുവെച്ചില്ല.

'കശ്മീർ ഫയൽസ്​' ഇന്ത്യയൊട്ടുക്കും നികുതിമുക്​തമാക്കിയാൽപോരെന്ന്​ തൃണമൂൽ കോൺഗ്രസിൽ ​ചേർന്ന മുൻ ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ യശ്വന്ത്​ സിൻഹ പരിഹസിച്ചു. എല്ലാ ഇന്ത്യക്കാരും ഈ സിനിമ കാണണമെന്നും ആരെങ്കിലും സിനിമ കണ്ടില്ലെങ്കിൽ അവർക്ക്​ രണ്ട്​ വർഷം തടവും വിമർശിക്കുന്നവർക്ക്​ ജീവപര്യന്തവും ശിക്ഷ വിധിക്കണമെന്നും സിൻഹ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Kashmir Files
News Summary - Chhattisgarh Chief Minister questions the politics of The Kashmir Files
Next Story