Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തി​സ്ഗ​ഢി​ൽ...

ഛത്തി​സ്ഗ​ഢി​ൽ തുടർഭരണം ലഭിച്ചാൽ സ്ത്രീകൾക്ക് വർഷം 15,000 രൂപ നൽകുമെന്ന് ബാഘേൽ

text_fields
bookmark_border
ഛത്തി​സ്ഗ​ഢി​ൽ തുടർഭരണം ലഭിച്ചാൽ സ്ത്രീകൾക്ക് വർഷം 15,000 രൂപ നൽകുമെന്ന് ബാഘേൽ
cancel

ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്ഗ​ഢി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ പ്ര​ക​ട​ന പ​ത്രി​ക​ക്ക് പു​റ​മെ​യും വാ​ഗ്ദാ​നം വാ​രി​വി​ത​റി കോ​ൺ​ഗ്ര​സ്. തു​ട​ർ​ഭ​ര​ണം ല​ഭി​ച്ചാ​ൽ സ്ത്രീ​ക​ൾ​ക്ക് വ​ർ​ഷം 15,000 രൂ​പ ന​ൽ​കു​മെ​ന്നാ​ണ് ദീ​പാ​വ​ലി സ​​മ്മാ​ന​മാ​യി മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഘേ​ലി​ന്റെ പു​തി​യ പ്ര​ഖ്യാ​പ​നം.

വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്ക് വ​ർ​ഷം 12,000 രൂ​പ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ള്ള​ത്. ഇ​തി​നു​ള്ള അ​പേ​ക്ഷ വി​ത​ര​ണ​വും ബി.​ജെ.​പി പ്ര​ചാ​ര​ണ​ത്തോ​ടൊ​പ്പം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന് പ​ക​ര​മാ​യി​ട്ടാ​ണ് കോ​ൺ​ഗ്ര​സ് 15,000 രൂ​പ പ്ര​ഖ്യാ​പി​ച്ച​ത്.

ഗൃ​ഹ​ല​ക്ഷ്മി യോ​ജ​ന എ​ന്നാ​ണ് പ​ദ്ധ​തി​ക്ക് ന​ല്‍കി​യ പേ​ര്. അ​പേ​ക്ഷ​ക​ള്‍ പൂ​രി​പ്പി​ക്ക​ണ്ട, വ​രി​നി​ല്‍ക്ക​ണ്ട, വീ​ടു​ക​ളി​ല്‍ ന​ട​ത്തു​ന്ന സ​ർ​വേ പ്ര​കാ​രം പ​ണം ഓ​ണ്‍ലൈ​നാ​യി എ​ല്ലാ​വ​രു​ടെ​യും അ​ക്കൗ​ണ്ടി​ലെ​ത്തും. ദാ​രി​ദ്ര്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മെ​ന്നും ബാ​ഘേ​ൽ റാ​യ്പു​രി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ശേ​ഷ​പ്പെ​ട്ട ദി​വ​സ​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സു​​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ഹ്താ​രി ന്യാ​യ് യോ​ജ​ന പ്ര​കാ​രം അ​മ്മ​മാ​ർ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും എ​ൽ.​പി.​ജി ഗ്യാ​സി​ന് 500 രൂ​പ സ​ബ്‌​സി​ഡി ന​ൽ​കു​മെ​ന്നും സ​ബ്‌​സി​ഡി തു​ക വ​നി​താ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് നി​ക്ഷേ​പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​ര​ത്തേ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. ഇ​തു ത​ന്നെ ബി.​ജെ.​പി​യും വാ​ഗ്ദാ​നം ചെ​യ്യു​ക​യു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhBhupesh Baghel
News Summary - Chhattisgarh CM Baghel promises ₹15,000 annually to women if Cong retains power
Next Story