മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിൽ 'പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്'; ഒരാൾക്ക് സസ്പെൻഷൻ
text_fieldsറായ്പുർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിൽ സുഹൃത്തിന് പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടിന് അനുമതി നൽകിയയാൾക്ക് സസ്പെൻഷൻ. വരന്‍റെയും വധുവിന്‍റെയും ഹെലികോപ്ടറിൽനിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.
സിവിൽ ഏവിയേഷൻ വകുപ്പിലെ ൈഡ്രവറായ യോഗേശ്വർ സായ് വരന്‍റെ സുഹൃത്താണ്. ജനുവരി 20നായിരുന്നു സായ്യുടെ സമ്മതപ്രകാരം വധൂവരൻമാൻ സംസ്ഥാന സർക്കാറിന്‍റെ ഹെലികോപ്ടറായ 'എ.ഡബ്ല്യൂ 109 പവർ എൈലറ്റിൽ' ഫോട്ടോഷൂട്ട് നടത്തിയത്.
സായ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തിൽ പ്രവേശിപ്പിച്ചുവെന്നും സിവിൽ ഏവിയേഷൻ വകുപ്പ് ചൂണ്ടിക്കാട്ടി. അനുമതിയുണ്ടെന്ന് സുരക്ഷ ഗാർഡുകളോട് വ്യക്തമാക്കിയ ശേഷമാണ് ഇരുവരെയും സായ് ഹെലികോപ്ടറിന് സമീപം കൂട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡ് സിവിൽ ഏവിയേഷൻ വകുപ്പിൽനിന്ന് സായ്യെ നവ റായ്പുരിലെ ഡയറക്ടറേറ്റ് ഓഫ് ഏവിയേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രംഗത്തെത്തി. സംസ്ഥാന സർക്കാറിന്‍റെ ഹെലികോപ്ടറിൽ പ്രീ വെഡ്ഡിങ് േഫാട്ടോഷൂട്ട് നടത്തിയത് ശ്രദ്ധയിൽപ്പെട്ടതായും ഇത്തരത്തിൽ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.