മതപരിവർത്തനത്തിന് വരുന്നവരുടെ തലയറുക്കണം; വിദ്വേഷ പ്രസംഗവുമായി ഹിന്ദുത്വ നേതാവ്
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിന് വരുന്ന ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തണമെന്ന വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വ നേതാവ്. ബി.ജെ.പിയിലെ വമ്പൻമാർ പെങ്കടുത്ത റാലിയിലാണ് സ്വാമി പരമാത്മാനന്ദിന്‍റെ വിദ്വേഷ പ്രസംഗം.
ഒക്ടോബർ ഒന്നിന് ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു വിദ്വേഷ പ്രസംഗം. ഹിന്ദു മതത്തിൽനിന്ന് വ്യാപകമായി ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ പരിപാടി. നിർബന്ധിത മതപരിവർത്തനത്തിൽ പങ്കാളികളാകുന്ന ന്യൂനപക്ഷങ്ങളെ കൊല്ലണെമന്നായിരുന്നു പരമാത്മാനന്ദിന്‍റെ ആഹ്വാനം.
'ഞാൻ ഒരു പുരോഹിതനാണ്. ഒന്നിനെയും ഞാൻ കാര്യമായെടുക്കുന്നില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി പറയാം. രാംചരൺ ജി പറഞ്ഞ അതേ കാര്യം തന്നെ. പക്ഷേ അദ്ദേഹത്തിന് അതിൽ വ്യക്തതയില്ല. നിങ്ങളുടെ വീട്ടിൽ ഒരു ലാത്തി സൂക്ഷിക്കണം. ഞങ്ങളുടെ ഗ്രാമത്തിൽ, ജനങ്ങൾ കൈയിൽ കോടാലികൾ സൂക്ഷിക്കും. അവർ എന്തിനാണ് കോടാലി സൂക്ഷിക്കുന്നത്? എന്തിനാണ് മഴു സൂക്ഷിക്കുന്നത്? ആരാണോ മതപരിവർത്തനവുമായി വരുന്നത് അവരുടെ തലയെടുക്കണം. ഞാൻ പുരോഹിതനാണെങ്കിലും വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് നിങ്ങൾ ഇപ്പോൾ പറയും. എന്നാൽ, ചിലപ്പോൾ തീ ആളിക്കത്തിക്കുന്നതും പ്രധാനമാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാം. ആരെങ്കിലും നിങ്ങളുടെ വീട്ടിലോ, തെരുവിലോ അയൽപക്കത്തോ ഗ്രാമത്തിലോ എത്തിയാൽ അവരോട് ക്ഷമിക്കരുത്' -പരമാത്മാനന്ദ് പറഞ്ഞു.
മതം മാറിയ ക്രിസ്ത്യാനികളോട് ഞാൻ ഒരു കാര്യം ചോദിക്കേട്ട, ഒരു സമുദ്രം വിട്ട് നിങ്ങൾ എന്തിനാണ് കിണറ്റിലേക്ക് പോയത്? നിങ്ങളോട് ആത്മാർഥമായി ഒരു കാര്യം ആദ്യം പറയേട്ട. നിർത്തുക, പ്രതിഷേധിക്കുക, വെടിവെക്കുക -പരമാത്മാനന്ദ് കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡിലെ ബി.ജെ.പി നേതാക്കളായ രാംവിചാർ നേതം, നന്ദ കുമാർ സായ്, ബി.ജെ.പി വക്താവ് അനുരാഗ് സിങ് ഡിയോ തുടങ്ങിയവർ വേദിയിലിരിക്കേയാണ് പുരോഹിതന്‍റെ വിദ്വേഷ പ്രസംഗം.
പരിപാടിയുടെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരമാത്മാവിന്‍റെ വിദ്വേഷ പ്രസംഗത്തിന് മുൻ എം.പിയും ദേശീയ പട്ടികവർഗ കമീഷൻ മുൻ ചെയർമാനുമായ നന്ദ കുമാർ സായ് ചിരിക്കുന്നതും കൈയടിക്കുന്നതും വിഡിയോയിൽ കാണാം.
സംസ്കൃത് ബോർഡിന്‍റെ മുൻ മേധാവിയാണ് പരമാത്മാനന്ദ്. പ്രമുഖ ഹിന്ദുത്വ നേതാവായ ആനന്ദ് അക്രമാസക്തമായ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ്. ആൾക്കൂട്ട ആക്രമണത്തിൽ പെഹ്ലൂ ഖാൻ കൊല്ലെപ്പട്ട സംഭവത്തിൽ സാമൂഹികവിരുദ്ധർ ഗോരക്ഷകരായി വേഷമിടുന്നുണ്ടെന്ന പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ പ്രസ്താവനയെ ആനന്ദ് വിമർശിച്ചിരുന്നു. പശുക്കടത്തുകാരെ കൊല്ലുന്നവരെ സർക്കാർ ആദരിക്കണമെന്നായിരുന്നു ഇയാളുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.