Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദിവാസി മേഖലയിലെ...

ആദിവാസി മേഖലയിലെ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ആശങ്കയറിച്ച് എഡിറ്റേഴ്സ് ഗിൽഡ്

text_fields
bookmark_border
ആദിവാസി മേഖലയിലെ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ;   ആശങ്കയറിച്ച് എഡിറ്റേഴ്സ് ഗിൽഡ്
cancel

റായ്പൂർ: ഛത്തീസ്ഗഡിൽ നിന്നുള്ള യുവ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഏറെ ആ​ശങ്ക ഉയർത്തുന്നുവെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. വെള്ളിയാഴ്ച ബിജാപൂർ ജില്ലയിലെ ഒരു സ്വകാര്യ കരാറുകാരൻ്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ 28കാരനായ മാധ്യമപ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടെലിവിഷൻ ചാനലുകളിൽ ആദിവാസി മേഖലയിൽ നിന്നടക്കം നിരവധി വാർത്ത നൽകിക്കൊണ്ട് പ്രവർത്തിച്ചു വരുന്നതിനിടെയാണ് ക്രൂരമായ കൊല.

ജനുവരി ഒന്നിന് രാത്രി മുതൽ കാണാതായ മുകേഷ്, അടുത്തിടെ ഒരു സ്വകാര്യ കരാറുകാരനെതിരെ നടത്തിയ അന്വേഷണാത്മക റി​പ്പോർട്ടിൽ ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേട് തുറന്നുകാട്ടിയിരുന്നു. ഈ വെളിപ്പെടുത്തൽ കരാറുകാരന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതരെ പ്രേരിപ്പിച്ചു.

കരാറുകാരന്റെ വസ്തുവിൽ സംഘടിപ്പിച്ച ഒരു കൂടിക്കാഴ്ചക്കു പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി സഹോദരനെ കാണാതായതായി മുകേഷിൻ്റെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രാകർ പരാതി നൽകി. പൊലീസ് ജനുവരി മൂന്നിന് സുരേഷ് എന്നയാളുടെ വീട്ടുവളപ്പിലെ വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തി.

കരാറുകാരനായ സുരേഷ് ചന്ദ്രക്കറിന്റെ സഹോദരങ്ങളായ ദിനേശ് ചന്ദ്രകർ, റിതേഷ് ചന്ദ്രകർ എന്നിവരുൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. സുരേഷ് ഒളിവിലാണ്. നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

യുവ മാധ്യമപ്രവർത്തകൻ്റെ മരണം കടുത്ത ആശങ്കയുയർത്തുന്നുവെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു. കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഛത്തീസ്ഗഢ് സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു.

പത്രപ്രവർത്തകരുടെ സുരക്ഷ, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജോലി ചെയ്യുന്നവരുടെ സുരക്ഷ പരമപ്രധാനമാണ്. കൂടാതെ രാജ്യത്തുടനീളമുള്ള അധികാരികൾ അവരിൽ ആർക്കും പ്രഫഷണൽ ചുമതലകൾക്ക് ദോഷമോ തടസ്സമോ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഭയമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്ന സ്വതന്ത്ര മാധ്യമം ജനാധിപത്യത്തിൽ പ്രധാനമാണ്. ചന്ദ്രക്കാറിന്റെ മരണത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ദുഖിക്കുന്നു. മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനായി മെച്ചപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നു. ചന്ദ്രക്കറിന്റെ മരണം വ്യർത്ഥമായി പോകാൻ രാജ്യം അനുവദിക്കരുതെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhjournalist deathEditors Guildroad scam
News Summary - Chhattisgarh journalist dies after report on road ‘scam’, Editors Guild of India expresses concern
Next Story