പണത്തിനായി ജ്യേഷ്ഠനേയും കുടുംബത്തെയും കൊലപ്പെടുത്തി: സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ
text_fieldsദുർഗ്: പണത്തിനു വേണ്ടി ജ്യേഷ്ഠനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ സഹോദരനേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം.
ഭോലാനാഥ് യാദവ് (34), ഭാര്യ നൈല (30), മകൻ പർമദ് (12), മകൾ മുക്ത (7) എന്നിവരെയാണ് കൊല്ലപ്പെട്ടത്. ഭോലാനാഥിന്റെ സഹോദരൻ കിസ്മത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ജ്യേഷ്ഠന്റെ സാമ്പത്തിക സ്ഥിതിയിൽ അസൂയപ്പെട്ടിരുന്ന കിസ്മത്ത് ഭോലാനാഥിനോട് സ്ഥിരമായി പണം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ ഭോലാനാഥ് പണം നൽകുന്നത് അവസാനിപ്പിച്ചതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. അതിനായി ഭോലാനാഥിന്റെ മുൻ സുഹൃത്ത് നിലവിൽ തെറ്റിപ്പിരിഞ്ഞയാളുമായ ആകാശ് മാഞ്ചി(35)യെയും ടീകം ദാസ് (49) എന്ന മറ്റൊരാളെയും കൂട്ടുപിടിച്ചു.
സെപ്തംബർ 28ന് രാത്രി ഭോലാനാഥിന്റെ വീട്ടിൽ മദ്യപിച്ചെത്തിയ കിസ്മത്തും സുഹൃത്തുക്കളും സഹോദരനോട് പണം ആവശ്യപ്പെടുകയും ഭോലാനാഥ് ആവശ്യം നിരസിച്ചതോടെ സംഘം കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. കൊലപാതകശേഷം പ്രതികൾ വീട്ടിൽ നിന്ന് 7.92 ലക്ഷം രൂപയും സ്വർണവും വെള്ളി ആഭരണങ്ങളും കവർന്നതായും പൊലീസ് പറഞ്ഞു. ഒഡീഷയിലെ ഭവാനിപട്ടണയിൽ നിന്നാണ് മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.