മതവിദ്വേഷ പോസ്റ്റ്്: നിഷയെത്തേടിയെത്തിയ പൊലീസിന് കിട്ടിയത് രവിയെ
text_fieldsറായ്പുർ: സമൂഹ മാധ്യമങ്ങളിൽ നിരന്തരം മതവിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിടുന്ന നിഷ ജിൻഡാലിനെ തെരഞ്ഞുപേ ായ ഛത്തീസ്ഗഡ് പൊലീസ് 31കാരനായ രവി പുജറിനെ ‘പൊക്കിയപ്പോൾ’ 10000ത്തിലധികം വരുന്ന ഫോളോവേഴ്സ് ഞെട്ടിത്തരി ച്ചു. ‘ഞാൻ നിഷ ജിൻഡാൽ, ഞാൻ പൊലീസ് കസ്റ്റഡിയിലാണ്’ പ്രതിയുടെ ചിത്രം സഹിതം പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവ െച്ച പോസ്റ്റ് നിമിഷ നേരംകൊണ്ടാണ് വൈറലായത്.
11 വർഷമായി എഞ്ചിനിയറിങ് കോഴ്സ് പാസാകാൻ കഷ്ടപ്പെടുന്ന രവിയുടെ പ്രധാന വിനോദം വ്യാജ ഐ.ഡികൾ ഉപയോഗിച്ച് മതസ്പർധ വളർത്തുന്ന സന്ദേശങ്ങളിടുകയെന്നതായിരുന്നു. വ്യാജ പ്രൈാഫൈലിനെതിരെ നിരന്തരം പരാതി ഉയർന്നതോടെയാണ് സൈബർ സെല്ലിൻെറ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
രവി 2009 മുതൽ സോഫ്റ്റ്വെയർ എൻജിനിയറിങ് വിദ്യാർഥിയാണെന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്നും റായ്പൂർ എസ്.പി ആരിഫ് ഷെയ്ഖ് പറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധി, ലോകാരോഗ്യ സംഘടന എന്നിവയിലെ അംഗമെന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. റായ്പൂർ പൊലീസിൻെറ പ്രവർത്തിയെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
No fraud will be spared. Let us reveal all those element who wish to mislead.
— Bhupesh Baghel (@bhupeshbaghel) April 19, 2020
Good job @RaipurPoliceCG https://t.co/LYqCes5Iel
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.