ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പിനിടെ മാവോവാദി ആക്രമണം
text_fieldsറായ്പുർ: ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണം. പോളിങ് ബൂത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയാണ് മാവോവാദികൾ ആക്രമണം നടത്തിയത്. ദന്തേവാഡയിൽ കതേകല്യാൺ ബ്ലോക്കിലെ തുമക്പാൽ ക്യാമ്പിന് സമീപമായിരുന്നു സ്ഫോടനം.
തുമക്പാൽ-നായനാർ റോഡിൽ പുലർച്ചെ 5.30ന് ആയിരുന്നു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. എന്നാൽ, സുരക്ഷാ ജീവനക്കാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷിതമായി 183ാം നമ്പർ പോളിങ് സ്റ്റേഷനിൽ എത്തിയതായി ആന്‍റി നക്സൽ ഒാപറേഷൻ എ.ഐ.ജി ദേവ്നാഥ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
മാവോവാദികളുടെ ശക്തി കേന്ദ്രമായ ബസ്തർ ഉൾപ്പെടുന്ന മേഖലയിലാണ് മുഖ്യമന്ത്രി രമൺസിങ് ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോവാദികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
90 അംഗ ഛത്തിസ്ഗഢ് നിയമസഭയിലെ 18 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട പോളിങ് നടക്കുന്നത്. 72 മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് രണ്ടാംഘട്ട വോെട്ടടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.