മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റർക്കും കുടുംബത്തിനും ക്രൂരമായ ആക്രമണം
text_fieldsകവർദ: മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്റർക്ക് നേരെ ആൾകൂട്ട ആക്രമണം. ഛത്തീസ്ഗഢിലെ കബിർദം ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. 25കാരനായ പാസ്റ്ററാണ് നൂറോളം പേരടങ്ങുന്നവരുടെ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
ആൾകൂട്ടം പാസ്റ്ററുടെ സ്വത്തുക്കൾ തകർത്തതായും കുടുംബത്തെ ആക്രമിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. പാസ്റ്ററുടെ വീട്ടിൽ പ്രാർഥന നടക്കവേ രാവിലെ 11 മണിയോടെയാണ് സംഭവം. നൂറോളം പേരടങ്ങുന്ന സംഘമെത്തി പ്രാർഥനാ വസ്തുക്കൾ തകർക്കുകയും അക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു. മതപരിവർത്തനം നിർത്തെടാ എന്നാക്രോഷിച്ച് പാസ്റ്ററുടെ കുടുംബത്തെയും ആക്രമിച്ചു.
തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം അപലപിച്ചു. സർക്കാറും പൊലീസും അക്രമകാരികൾക്കെതിരെ ഒന്നും െചയ്യുന്നില്ലെന്നും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പത്തോളം സമാന സംഭവങ്ങൾ ഉണ്ടായതായും സംഘടന പറഞ്ഞു. ഛത്തീസ്ഗഢിൽ മതപർവർത്തനം നടത്തുന്നതിനെതിരെ ബി.ജെ.പി മുൻകാലങ്ങളിൽ രംഗത്ത് വന്നിരുന്നു. 2006ൽ ബി.ജെ.പി സർക്കാർ മത പരിവർത്തനം തടയുന്നതിനായി പ്രത്യേക നിയമം നടപ്പാക്കുകയും ചെയ്തിരുന്നു. 2018 മുതൽ കോൺഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.