Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനയുടെ ഭാഗമായി...

സേനയുടെ ഭാഗമായി ട്രാൻസ്​ജെൻഡറുകളും; ചരിത്രം കുറിച്ച്​ ഛത്തീസ്​ഗഡ്​ പൊലീസ്​

text_fields
bookmark_border
Chhattisgarh Police recruit transgenders as constables
cancel

റായ്​പുർ: ഛത്തീസ്​ഗഡ്​ പൊലീസ്​ സേനയുടെ ​ഭാഗമായി ട്രാൻസ്​ജെൻഡറുകളും. 13 കോൺസ്റ്റബ്​ൾമാരെയാണ്​ ആദ്യമായി പൊലീസിൽ നിയമിച്ചത്​​. രണ്ടുപേർ സാധ്യത പട്ടികയിലുമുണ്ട്​. ട്രാൻസ്​ജെൻഡർ വ്യക്തികളോടുള്ള സമൂഹത്തിന്‍റെ സമീപനം മാറുന്നതിനാണ്​ ഈ ചരിത്ര നീക്കമെന്ന്​ സർക്കാർ അറിയിച്ചു.

മെറിറ്റ്​ അടിസ്​ഥാനത്തിലാണ്​ നിയമനം. 13 പേർക്ക്​ നിലവിൽ നിയമനം നൽകി. രണ്ടുപേർ സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഛത്തീസ്​ഗഡ്​ ഡി.ജി.പി ഡി.എം. അവാസ്​തി പി.ടി.ഐയോട്​ പറഞ്ഞു.

13 പേരിൽ എട്ടുപേർ റായ്​പുർ സ്വദേശികളും രണ്ടുപേർ രാജ്​നന്ദഗോൺ സ്വദേശികളും ബിലാസ്​പുർ, കോർബ, സുർഗുജ സ്വദേശികളായ ഓരോരുത്തരുമാണ്​. 2017-18 കാലഘട്ടത്തിലായിരുന്നു പരീക്ഷ. മാർച്ച്​ ഒന്നിന്​ പരീക്ഷ ഫലം പ്രഖ്യാപിച്ചു.

എല്ലാവരെയും ​െപാലീസ്​ സേനയിലേക്ക്​ സ്വാഗതം ചെയ്യുന്നതായും ഭാവിയിൽ കൂടുതൽ ട്രാൻ​സ്​ജെൻഡർ വ്യക്തിത്വങ്ങൾ പൊലീസ്​ സേനയുടെ ഭാഗമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും അവാസ്​തി കൂട്ടിച്ചേർത്തു.

പൊലീസ്​ സേനയുടെ ഭാഗമാകാൻ സാധിച്ചതിൽ സ​േന്താഷമുണ്ടെന്നും ട്രാൻസ്​ജെൻഡർ വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്‍റെ തെറ്റിദ്ധാരണ മാറുന്നതിന്​ ഈ നീക്കം ഉപകരിക്കുമെന്നും കോൺസ്റ്റബ്​ളായി നിയമനം ലഭിച്ച ശിവന്യ (രാജേഷ്​ പ​േട്ടൽ) പറഞ്ഞു. ചെറുപ്പം മുതൽ കഷ്​ടപ്പാടുകളും ചൂഷണവും നേരിട്ടവരാണ്​ നിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും. പൊലീസ്​ സേനയുടെ ഭാഗമാകുന്നതിന്​ മുമ്പ്​ ഭീഷണിപ്പെടുത്തൽ, ഉപ​ദ്രവം, ചൂഷണം തുടങ്ങിയവ അനുഭവിച്ചതായുൃ ശിവന്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgendersChhattisgarh Police
News Summary - Chhattisgarh Police recruit transgenders as constables
Next Story