ഛത്തിസ്ഗഢിൽ വോട്ടുയന്ത്രത്തിനു വിട; വീണ്ടും ബാലറ്റ്
text_fieldsബിലാസ്പുർ: വോട്ടുയന്ത്രത്തിനു പകരം (ഇ.വി.എം) ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ ഛത്തി സ്ഗഢ് സർക്കാറിെൻറ സുപ്രധാന തീരുമാനം. ഈ വർഷം ഡിസംബറിൽ നടക്കുന്ന തദ്ദേശ തെരഞ്ഞ െടുപ്പുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാനാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിെൻറ നേത ൃത്വത്തിെല കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇ.വി.എമ്മിൽ വ്യാപകമായി കൃ ത്രിമം നടക്കുന്നുണ്ടെന്ന് എൻ.ഡി.എ ഇതര കക്ഷികൾ നിരന്തരം ആരോപിക്കുന്നതിനിടെയാണ് ഛത്തിസ്ഗഢ് സർക്കാറിെൻറ നിർണായക ചുവടുവെപ്പ്.
തീരുമാനം നടപ്പായാൽ തേദ്ദശ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രത്തിനു പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന രജ്യത്തെ ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഢ് മാറും. സർക്കാർ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയാണ് ബാലറ്റ് രീതി മതിയെന്ന് ശിപാർശ ചെയ്തത്.
തീരുമാനം മന്ത്രിസഭ അംഗീകരിച്ചാലുടൻ തെരഞ്ഞെടുപ്പ് ചട്ട ഭേദഗതിക്കായി ഓർഡിനൻസ് കൊണ്ടുവരുമെന്ന് സംസ്ഥാന നഗര വികസന മന്ത്രി ശിവ് ദഹരിയ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റ് രീതി ഏർപ്പെടുത്തുന്നതിനെ തടയുന്ന നിയമങ്ങൾ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലിരുന്ന കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ വോട്ടുയന്ത്രം മാത്രമാണ് തെരെഞ്ഞടുപ്പിന് ഉപയോഗിച്ചത്. 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്. ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി വക്താവ് സഞ്ജയ് ശ്രീവാസ്തവ ആരോപിച്ചു.
വോട്ടുയന്ത്രത്തിൽ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ വോട്ടർമാർ തങ്ങളുടെ തീരുമാനം സ്വാഗതം ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ശൈലേഷ് ത്രിവേദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.