തൊഴിൽരഹിതർക്ക് 2,500 രൂപ അലവൻസുമായി ഛത്തിസ്ഗഢ്
text_fieldsറായ്പുർ: തൊഴിൽരഹിതരായ യുവാക്കൾക്ക് ബജറ്റിൽ പ്രതിമാസം 2,500 രൂപ അലവൻസ് പ്രഖ്യാപിച്ച് ഛത്തിസ്ഗഢ് സർക്കാർ. അംഗൻവാടി ജീവനക്കാർ, ഹോം ഗാർഡുകൾ, വില്ലേജ് കോട്‌വാർ തുടങ്ങിയവരുടെ ഓണറേറിയവും വർധിപ്പിക്കുമെന്നും ധനമന്ത്രിയുടെകൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ വ്യക്തമാക്കി.
ഈ വർഷാവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് സർക്കാറിന്റെ നീക്കം.
ചില്ലറ വ്യാപാര നയം രൂപവത്കരിക്കാൻ കേന്ദ്രം
ന്യൂഡൽഹി: ബുദ്ധിമുട്ടില്ലാതെ വ്യാപാരം നടത്തുകയെന്ന ലക്ഷ്യം മുൻനിർത്തി, സർക്കാർ ദേശീയ ചില്ലറ വ്യാപാര നയം കൊണ്ടുവരുന്നു.
വ്യാപാരികൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കാനും കൂടുതൽ സമയം വായ്പയായി സാധനങ്ങൾ വാങ്ങാനും ഇത് സഹായകമാകുമെന്ന് വ്യവസായ-ആഭ്യന്തര വാണിജ്യ വകുപ്പ് ജോയന്റ് സെക്രട്ടറി സഞ്ജീവ് വ്യക്തമാക്കി. ഓൺലൈൻ ചില്ലറ വിൽപനക്കാർക്കായി ഇ-കൊമേഴ്സ് നയവും രൂപവത്കരിക്കാൻ ശ്രമമുണ്ട്. ചില്ലറ വ്യാപാരികളും ഇ-കൊമേഴ്സ് മേഖലയും തമ്മിൽ ബന്ധമുണ്ടാകണമെന്നാണ് വകുപ്പ് ആഗ്രഹിക്കുന്നത്. എല്ലാ ചില്ലറ വ്യാപാരികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും സർക്കാർ പരിഗണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.