കോവിഡ് മുക്തനായി; ഛോട്ടാ രാജൻ തിഹാർ ജയിലിൽ തിരിച്ചെത്തി
text_fieldsന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ട രാജൻ തിഹാർ ജയിലിൽ തിരിച്ചെത്തി. കോവിഡ് മുക്തനായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഛോട്ടാ രാജനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ഏപ്രിൽ 22നാണ് ഛോട്ട രാജന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഏപ്രിൽ 24ന് എയിംസിൽ പ്രവേശിപ്പിച്ചു. ഇതിനിടെ രാജൻ മരിച്ചുവെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ, ജയിൽ അധികൃതർ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
2015 മുതൽഅതീവ സുരക്ഷയുള്ള സെല്ലിലാണ് ഛോട്ടരാജനെ പാർപ്പിച്ചിരിക്കുന്നത്. മുംബൈയിൽ രാജനെതിരെയുള്ള എല്ലാ കേസുകളും സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റിയിരുന്നു. 70 കേസുകളാണ് രാജനെതിരെ നിലവിൽ നില നിൽക്കുന്നത്. 2011ൽ മാധ്യമപ്രവർത്തകൻ ജോതിർമോയ് ദേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2018ൽ ഛോട്ടരാജന് കോടതി ജീവപര്യന്തം ശിക്ഷ നൽകിയിരുന്നു. നേരത്തെ രാജന് ഡൽഹി എയിംസിൽ ചികിത്സ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.