അയോധ്യ വിശ്വാസം, ശബരിമല ആചാരം –ചിദംബരം
text_fieldsന്യൂഡൽഹി: അയോധ്യ വിഷയവും ശബരിമല വിഷയവും കൂട്ടിക്കലർത്തരുതെന്നും ഒന്ന് വിശ്വ ാസവും മറ്റൊന്ന് ആചാരവുമാണെന്നും കോൺഗ്രസ് നേതാവ് പി. ചിദംബരം. ആചാരം ആധുനിക ഭര ണഘടന മൂല്യങ്ങളോടു ചേര്‍ന്നുപോകുന്നില്ല എന്നതാണ് ശബരിമലയിലെ വിഷയം.
വ്യക്തിപരമായി താൻ സുപ്രീംകോടതി വിധിക്ക് അനുകൂലമാണ്. എന്നാൽ, പാർട്ടി പ്രവർത്തകർ അവരുടെ അഭിപ്രായം പറയുന്നു. സ്ത്രീകൾ അവരുടെ അഭിപ്രായം പറയുന്നു. അത് എങ്ങനെ തെറ്റാണെന്ന് പറയാൻ കഴിയും. എന്നാല്‍, അയോധ്യയിലേത് വിശ്വാസത്തിെൻറ വിഷയമാണ്, ശ്രീരാമെൻറ ജന്മസ്ഥലമാണെന്ന വിശ്വാസത്തിെൻറ പേരിലാണ് ഒരുകൂട്ടും ആളുകൾ ആ ഭൂമിയിൽ അവകാശവാദമുന്നയിക്കുന്നത്.
വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന തെൻറ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചിദംബരം. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, അഹമ്മദ് പേട്ടൽ, സുഷ്മിത ദേവ് തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.